ന്യൂഡൽഹി:നിലമ്പൂർ എംഎൽഎ പിവി അൻവർ ഇന്നലെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ ഡൽഹിയിൽ വച്ചാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ആരോപണങ്ങളാണ് അൻവറിന്റേത്. അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിനുപിന്നിലെന്ന് സംശയമുണ്ടായിരുന്നു. നേരത്തെ സംശയിച്ചതു പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അൻവറിന്റെ വാക്കുകളിൽ എല്ലാം വ്യക്തമാണ്. എൽഡിഎഫുമായി ബന്ധമില്ലെന്ന് പറഞ്ഞു. പാർലമന്ററിയോഗത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരെയാണ് അൻവർ സംസാരിച്ചത്. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അൻവർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടതുണ്ട്. പിന്നീടൊരു ഘട്ടത്തിൽ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post