സോഷ്യല്‍മീഡിയയില്‍ വംശീയ വിദ്വേഷം ചീറ്റുന്ന വീഡിയോ പങ്കുവെച്ച് ചൈനീസ് യുവതി. കാനഡയില്‍ നിന്നുമാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാനഡയില്‍ തനിയ്ക്ക് ചുറ്റും ഇന്ത്യക്കാരാണെന്നും ഇത് ഭയാനകമായ സാഹചര്യമെന്നും ഇവര്‍ എക്‌സില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
കാനഡയില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തുനിന്നാണ് ഇവര്‍ ഈ വിഡിയോ ചിത്രീകരിച്ചത്. ഈ ലൊക്കേഷന്‍ ഇന്ത്യയിലാണോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായേക്കും എന്ന കമന്റോടെയാണ് ഇവര്‍ തന്റെ വീഡിയോ ആരംഭിക്കുന്നത് .
ഡ്രൈവിങ് ലൈസന്‍സിനായി കാത്തിരിക്കുന്ന ആളുകളുടെ കാന്‍ഡിഡ് വിഡിയോ ആണ് ആദ്യം ചിത്രീകരിച്ചത്. അതിന് പിന്നാലെ ‘ഇത് ഭയാനകമാണ് , കാനഡയില്‍ എനിയ്ക്ക് ചുറ്റും ഇന്ത്യക്കാരാണ്, ഞാന്‍ നിങ്ങള്‍ക്കായി വിഡിയോ എടുക്കാം, ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനായി കാത്തിരിക്കുന്ന സ്ഥലത്താണ് ഞാനിപ്പോള്‍’ എന്നാണ് യുവതി വിഡിയോയില്‍ പറയുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതി വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചത്. 2.8 മില്യണ്‍ ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു. വിഡിയോക്ക് രൂക്ഷമായ പ്രതികരണമാണ് കൂടുതലും ലഭിക്കുന്നത്്.
നിങ്ങള്‍ക്ക് ഇതു പറയാനുള്ള യോഗ്യത എന്താണ് ആ ഇന്ത്യക്കാര്‍ക്കൊപ്പം നിങ്ങളും കാനഡയിലേക്ക് കുടിയേറിപ്പാര്‍ത്തതല്ലേ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. നിരവധി ഇന്ത്യാക്കാരാണ് ഇവരുടെ വീഡിയോയില്‍ വിമര്‍ശനക്കമന്റുകളുമായി രംഗത്തുവരുന്നത്.
A Chinese woman is shocked by the amount of Indians in Canada.
Canada is becoming less Canadian by the day. Everyone is noticing it. pic.twitter.com/dyXIGFrwcO
— iamyesyouareno (@iamyesyouareno) September 25, 2024
Discussion about this post