കൊച്ചി: മദ്യനയം കൊണ്ട് പരിക്കേറ്റയാളാണ് താനെന്ന് മന്ത്രി കെ. ബാബു. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചന നടന്നു. ഒരുപാട് മാന്യമാര് വിമര്‍ശിച്ചു, എന്നാല്‍ .ഇപ്പോള്‍ ആരെയും കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിലെ മായം കണ്ടെത്താന്‍ എക്സൈസ് വകുപ്പ് പുറത്തിറക്കുന്ന മൊബൈല്‍ ടെസ്റ്റിംഗ് ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മദ്യരാജാക്കന്മാര്ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ഈ സര്‍ക്കാരിന് മാത്രമേ കഴിഞ്ഞുള്ളൂ.
ഇതോടെ നയം തെറ്റാണെന്ന് വരുത്തി തീര്‍ക്കാന്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നു. അട്ടിമറിക്കാനുള്ള മനസമ്മതം കഴിഞ്ഞു. ഇനി കല്യാണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അവരെന്നും സി.പി.എമ്മിനെ വിമര്‍ശിച്ച് ബാബു പറഞ്ഞു. ഇക്കാര്യങ്ങളിലുള്ള സത്യം ഉടന്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post