തിരുവനനന്തപുരം : സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത് എന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയൻ ഭരിക്കുമ്പോൾ പോലീസ് സിപിഎമ്മിന്റെ അടിമകളായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂർ സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കുകയായിരുന്നു വി.മുരളീധരൻ.
ജനങ്ങളുടെ ആവശ്യങ്ങളുമായി ചെല്ലുന്ന ജനപ്രതിനിധികളെപ്പോലും പോലീസ് അവഹേളിക്കുകയാണ്. ബിജെപി പ്രവർത്തകരോടും നേതാക്കളോടും അപമര്യാദയായി പെറുമാറുന്നത് പോലീസ് പതിവാക്കിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് അവരുടെ കടമകൾ എല്ലാം മറന്ന് പോവുകയാണ്. അങ്ങനെ മറന്ന് പോവുകയാണെങ്കിൽ കടമകൾ ബിജെപിയും ജനങ്ങളും ഓർമിപ്പിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. കിളിമാനൂരിൽ ബിഎംഎസ് ലോഗോ മാറ്റിയാൽ മാത്രമോ ഓട്ടോ ഓടിക്കാൻ അനുവദിക്കൂ എന്ന പൊലീസ് നിലപാട് ശക്തമായി ചെറുക്കും എന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ബിജെപി നേതാവ് സി കെ പത്മനാഭനാണ് മാർച്ച് ഉദ്ഘാടനം നിർവഹിച്ചത്.
Discussion about this post