ഡല്‍ഹി: ഡല്‍ഹിയിലെ സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസ് എ.കെ.ജി ഭവന് നേരെ അക്രമം. ആം ആദ്മി സേന എന്നെഴുതിയ തൊപ്പി വച്ചെത്തിയ നാലംഗസംഘമാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണം നടത്തിയത്. ഭായ് വീര്‍ സിങ് മാര്‍ഗിലെ പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞ ഇവര്‍ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ കൊണ്ട് പാക്കിസ്ഥാനി ഓഫീസ് സി.പി.എം എന്നെഴുതുകയും ചെയ്തു.
ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡല്‍ഹിയിലെ ജെ.എന്‍.യു വില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
ഇതിന് പുറമേ ഓഫീസ് പരിസരത്തും പാക്കിസ്ഥാനി ഓഫീസ് സി.പി.എം എന്ന പോസ്റററുകള്‍ പതിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഓഫീസിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം.
Discussion about this post