മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്. ഫൈനലില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കന്നി കിരീടം നേടിയത്. ് ജയിക്കാന്‍ 146 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റ് ഇന്‍ഡീസ് മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ വിജയം കൈക്കലാക്കി. കീസി കാര്‍ട്ടിയുടെയും കീമോ പോളിന്റെയും മികച്ച ബാറ്റിങ്ങാണ് വെസ്റ്റ് ഇന്‍ഡീസിന് ഫൈനലില്‍ വിജയം നേടിക്കൊടുത്തത്.
കീസി കാര്‍ട്ടി അര്‍ധസെഞ്ചുറി (52) നേടി. കീമോ പോള്‍ 40 റണ്‍സെടുത്തു. ടെവിന്‍ ഇംലാച്ച് 15 റണ്‍സും ഷിംറോണ്‍ ഹെറ്റ്മെയര്‍ 23ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കായി മായങ്ക് ഡാഗര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. അവേഷ് ഖാന്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 145 റണ്‍സ് എടുത്തിരുന്നു. 45.1 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടായി. സര്‍ഫസ് ഖാന്റെ അര്‍ധസെഞ്ചുറി (51) ആണ് ഇന്ത്യന്‍ സ്കോര്‍ 100 കടത്തിയത്. മഹിപാല്‍ ലോംറോര്‍ (19), രാഹുല്‍ ബാതം (21) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്.
വിന്‍ഡീസിനുവേണ്ടി അല്‍സാരി ജോസഫും റയാന് ജോണും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കീമോ പോള്‍ രണ്ടും ചെമാര്‍ ഹോള്‍ഡര്‍, ഷമര്‍ സ്പ്രിന്‍ജര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Discussion about this post