നമുക്ക് ചുറ്റും വ്യത്യസ്തമായതും കൗതുകം നിറഞ്ഞതുമായ കുറെ യധികം കാര്യങ്ങളുണ്ട്. പല കാര്യങ്ങളെയും കുറിച്ച് അറിയുമ്പോൾ അത്ഭുതം കൊണ്ട് മൂക്കിൽ കൈ വയ്ക്കുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ട്. സാധാരണയായി പച്ച നിറത്തിലാണ് നമ്മൾ പുൽച്ചാടികളെ കണ്ടിട്ടുണ്ടാവുക. എന്നാൽ പിങ്ക് നിറത്തിലുള്ള പുൽച്ചാടിയെ കണ്ടിട്ടുണ്ടോ..? അങ്ങനെ ഒന്നും ഇവയെ കാണാൻ പറ്റില്ലത്രേ… ഇത്തരം ജീവികളെ ഒരു ശതമാനം വരുന്ന മനുഷ്യർക്ക് മാത്രമാണ് കാണാൻ സാധിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാൽ ഇപ്പോഴിതാ ആ ഒരു ശതമാനത്തിൽ പെട്ട എട്ട് വയസുകാരി ജാമി പിങ്ക് നിറത്തിലുള്ള പുൽച്ചാടിയെ കണ്ടെത്തുകയും അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ജാമിയുടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. താൻ വളരെ യധികം ഭാഗ്യവതിയാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒന്നിനെ എനിക്ക് ഇന്ന് കാണാൻ സാധിച്ചു എന്ന ക്യാപ്ഷനോടെയാണ് ജാമി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പിങ്ക് പിഗ്മെൻറിൻറെ അമിത ഉൽപ്പാദനവും കറുപ്പ് നിറത്തിൻറെ ഉൽപ്പാദനക്കുറവും കാരണമാണ് ഇത്തരം പുൽച്ചാടികളിൽ ജനിതകമാറ്റം സംഭവിക്കുന്നത് എന്നാണ് പഠനം പറയുന്നത്. മറ്റ് പുൽച്ചാടികളെ പോലെ ഇവയ്ക്ക് ശത്രുകളിൽ നിന്ന് ഒളിച്ചിരിക്കാൻ സാധിക്കില്ല. കാരണം പുൽച്ചാടി പിങ്ക് നിറത്തിലാണല്ലോ. അതുകൊണ്ട് തന്നെ ഇവയെ പെട്ടെന്ന് കണ്ണിൽ പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു.
ഇവയെ എന്തുകൊണ്ടാണ് അധികം കാണാതത് ? പിങ്ക് പുൽച്ചാടികൾ സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്തതിനാലാണ് ഇവയെ അധികം കാണാത്തത് എന്നാണ് കൺസർവേഷൻ ചാരിറ്റിയായ ബഗ് ലൈഫിന്റെ പ്രവർത്തകർ പോൾ ഹെതറിംഗ്ടൻ പറയുന്നത്.
Discussion about this post