ബംഗളൂരൂ : മുഡ ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കുരുക്ക് മുറുങ്ങുന്നു. സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും എതിരെ കേസെടുത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് . കർണാടക ലോകായുക്ത രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയും കേസെടുത്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ചാണ് നടപടി. ഭൂമികുംഭകോണ കേസിൽ ഇഡി കേസെടുത്താൽ സിദ്ധരാമയ്യയുടെ സ്വത്തുക്കൾ ഉൾപ്പെടെ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കടക്കാൻ കഴിയും.
മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിട്ടിയുടെ (മുഡ) 14ഹൗസിംഗ് പ്ലോട്ടുകൾ സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും ഇത് മൂലം ഖജനാവിന് 45കോടി നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് പരാതി. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നിവരാണ് ഗവർണർക്ക് പരാതി നൽകിയത് .
ഇതോടൊണ് സംഭവം പുറത്തായത്. ഈ ഭൂമിയെക്കുറിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്ന് കാട്ടിയാണ് അദ്ദേഹം ഗവർണറെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത്
Discussion about this post