ടെൽ അവീവ്: തിങ്കളാഴ്ച പ്രാദേശിക സമയം രാത്രിയോടെ ലെബനോനിലെ ഹിസ്‌ബൊള്ള ക്കെതിരെ കരയുദ്ധം തുടങ്ങി ഇസ്രായേൽ. ഇസ്രായേൽ ജനതയ്ക്ക് ഭീഷണിയാകുന്ന ഹിസ്‌ബൊള്ളയുടെ തീവ്ര വാദ കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ യുദ്ധം തുടങ്ങി വച്ചത്.
ഇസ്രയേൽ ലെബനനിൽ കരയുദ്ധത്തിനു തുനിഞ്ഞാൽ തിരിച്ചടിക്കാൻ പൂർണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ കരയുദ്ധം തുടങ്ങുന്നതായി അറിയിച്ചത്.
അതേസമയം തെക്കൻ ലെബനനിലെ ഹിസ്ബുള്ള തീവ്രവാദ കേന്ദ്രങ്ങൾക്കും കെട്ടിടങ്ങൾക്കും എതിരെ കൃത്യമായ രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ആക്രമണമെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മാസങ്ങൾക്ക് മുമ്പേ തുടങ്ങിയ കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ലെബനൻ ആക്രമണമെന്ന് സൈന്യം കൂട്ടിച്ചേർത്തു
Discussion about this post