ചായവിറ്റാൽ ഒരു ദിവസം എത്ര രൂപ കിട്ടും? സാധാരണ ഒരു ജോലിയിൽനിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം ഒരു ചായക്കടയിൽ നിന്ന് കിട്ടുമോ? ഒരു ചായക്കടയില്‍ നിന്നൊക്കെ എന്ത് കിട്ടാനാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കുകയാണ് ഒരു വ്ളോഗർ പങ്കുവെച്ച വീഡിയോ. നിമിഷം നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സാര്‍ഥക് സച്ച്‌ദേവ എന്ന പുണെ സ്വദേശിയായ സോഷ്യല്‍ മീഡിയ വ്‌ളോഗര്‍ ആണ് ചായക്കടയില്‍നിന്ന് ഒരു ദിവസം എത്രരൂപ സമ്പാദിക്കാനാകും എന്ന് കണ്ടെത്താന്‍ ഒരു ദിവസം മുഴുവന്‍ ചായക്കടയില്‍ ഉടമയോടൊപ്പം ജോലി ചെയ്തത്. ഒരു ചായക്ക് 10 രൂപയാണ് വില. ഒരുമണിക്കൂറിനുള്ളില്‍ 75 കപ്പ് ചായ വിറ്റുപോയി. ഉച്ചയായപ്പോഴേക്ക് 166 കപ്പുകള്‍. ഉച്ചകഴിഞ്ഞ് അധികം ആളുകള്‍ വന്നില്ല. എന്നാൽ, വൈകുന്നേരം നാലു മണിക്ക് ശേഷം വീണ്ടും തിരക്ക് കൂടി.
കച്ചവടം അവസാനിച്ചപ്പോൾ 317 കപ്പ് ചായ വിറ്റുപോയിരുന്നു. 3,150 രൂപയാണ് കടയുടമയുടെ ഒരുദിവസത്തെ വരുമാനം. അതായത് ഒരു മാസം ഒരു ലക്ഷത്തിനടുത്ത് വരുമാനം. ഒരു വര്‍ഷത്തില്‍ ചായവിറ്റ് 12 മുതല്‍ 14 ലക്ഷംവരെ രൂപവരെ വരുമാനമുണ്ടാക്കാനാകുമെന്ന് വ്‌ളോഗര്‍ വീഡിയോയില്‍ പറയുന്നു..
ഇതുവരെ 80- മില്യണിലധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വൈറല്‍ വീഡിയോ കണ്ടത്. നിരവധി രസകരമായ കമന്റുകള്‍ ആണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്. ജോലി മാറാനുള്ള സമയമായെന്നും പഠിച്ച ഡിഗ്രിയെകുറിച്ച് ആലോചിക്കുകയാണെന്നും കമന്റുകള്‍ ഉണ്ട്.
Discussion about this post