എറണാകുളം : സിനിമാ താരം മഹേഷ് ബിജെപിയിൽ ചേർന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഷാൾ അണിയിച്ചാണ് മഹേഷിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സംസ്ഥാന അദ്ധ്യക്ഷനിൽ നിന്ന് അംഗത്വ സർട്ടിഫിക്കറ്റ് മഹേഷ് സ്വീകരിച്ചു.
അംഗത്വ വിതരണ ക്യാംപെയ്‌ന്റെ ഭാഗമായാണ് നടനെ പാർട്ടിയിലെക്ക് സ്വീകരിച്ചത്. ബിജെപി അംഗത്വ ക്യാംപെയിനിലൂടെ കൂടുതൽ പ്രമുഖർ പാർട്ടിയിലെത്തുമെന്നു കെ സുരേന്ദ്രൻ പറഞ്ഞു.
എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിലാണ് അംഗത്വം നൽകിയത്. ബിജെപി സംസ്ഥാന വക്താക്കളായ അഡ്വ. നാരായണൻ നമ്പൂതിരി, അഡ്വ. ടി.പി. സിന്ധുമോൾ , ജില്ലാ പ്രസിഡന്റ്് അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ,
ഫിഷർമെൻ സെൽ സംസ്ഥാന സഹ കൺവീനർ സുനിൽ തീരഭൂമി, ജില്ലാ കമ്മിറ്റിയംഗം കെ.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post