കുവൈത്ത് സിറ്റി : കുവൈറ്റിലെ പ്രവാസികൾക്കിടയിൽ വ്യാപക പരിശോധനയുമായി ആഭ്യന്തരമന്ത്രാലയം. യുദ്ധ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റിലെ ആഭ്യന്തരമന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം രാജ്യത്തെ വിദേശ പൗരന്മാർക്കിടയിൽ വ്യാപക പരിശോധന നടത്തിയത്. പരിശോധനയെ തുടർന്ന് 699 റസിഡൻസി നിയമലംഘകർ അറസ്റ്റിലായി.
വ്യക്തമായ തിരിച്ചറിയൽ രേഖ കൈവശമില്ലാത്തതിന്റെ പേരിൽ 925 കേസുകളും കുവൈത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്ന് 310 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഉടനീളം ആയി 1997 പുതിയ ചെക്ക്പോസ്റ്റുകളും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരവധി വിമാനങ്ങൾ വ്യോമപാത തിരിച്ചുവിട്ടതായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥാപിത സുരക്ഷാ പ്രോട്ടോക്കോളുകൾ സ്ഥാപിച്ചിട്ടുള്ളതായും അധികൃതർ അറിയിച്ചു.
Discussion about this post