ലോകത്തിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ അറിയാവുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരെയൊരു ഭാഷയാണ് പുഞ്ചരി .. അതുപോലെ ഏതൊരു വലിയ പ്രശ്‌നത്തെയും നേരിടാൻ കഴിയുന്ന് ഏറ്റവും വലിയ ആയുധമാണ് പുഞ്ചിരി എന്നത്. ഇന്ന് ഒക്ടോബർ 4. ലോക പുഞ്ചിരി ദിനം. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി ദിനമായി ആഘോഷിക്കുന്നത്.
ദയയോടെ പെരുമാറുക. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കുക എന്നതാണ് ഈ വർഷത്തെ പുഞ്ചിരിദിനത്തിന്റെ പ്രമേയം. എങ്ങനെയാണ് പുഞ്ചിരി ദിനം ഉണ്ടായത് …?
സ്‌മൈലി എന്ന ഫെയ്‌സ് ചിച്‌നം ലോകത്ത് ആദ്യമായി കൊണ്ടുവന്നത് 1963ൽ മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നിന്നുള്ള ഒരു ബിസിനസ് ഇല്യുസ്റ്റേറ്ററായ ഹാർവി ബോൾ ആണ്. എന്നാൽ ഇത് വലിയ രീതിയിൽ വാണിജ്യപരമായി ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ ഇതിന്റെ പ്രധാന്യം നഷ്ടപ്പെട്ടു എന്ന് അദ്ദേഹം വിചാരിച്ചു. ഇതിന്റെ പ്രധാന്യം തിരികെ കൊണ്ടുവരാനാണ് പുഞ്ചിരിക്കായി ഒരു ദിനം സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. 1999 ലാണ് ലോക പുഞ്ചിരി ദിനം ആദ്യമായി ആഘോഷിച്ചത്. അതിന് ശേഷം എല്ലാ വർഷം ഈ ദിനം ആചരിച്ചുവരുന്നു.
പ്രതിഫലം ഒന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുക സന്തോഷം പകരുക എന്നതാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. പുഞ്ചിരി കൊണ്ട് എല്ലാവരെയും സന്തോഷിക്കുക.











Discussion about this post