തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് കുതിപ്പ് തുടരുകയാണ്. ഈ പോക്ക് പോകുവാണെങ്കിൽ സ്വർണത്തിന്റെ വില 57,000 കടക്കും. ഇന്ന് പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ 56,960 രൂപയാണ് ഒരു പവന്.
ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7,120 രൂപയായി മാറി. ഇറാൻ -ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയാണ്. ഇതിനാലാണ് സംസ്ഥാനത്ത് സ്വർത്തിന്റെ വില ഉയരുന്നതിന് കാരണം.
ഇന്നലെ സ്വർണത്തിന് വില 56,880 രൂപയായിരുന്നു. ഒരു ഗ്രാമിന് 7110 രൂപയുമായിരുന്നു. കഴിഞ്ഞയാഴചയാണ് സ്വർണത്തിന് 56,800 ലേക്ക് ഉയർന്നത്. പിന്നീട് ഒന്ന് താഴേക്ക് ഇറങ്ങിയിരുന്നു. 400 രൂപയോളമാണ് കുറഞ്ഞത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുതിക്കുകയായിരുന്നു.
ഈ വർഷാവസാനത്തോടെ സ്വർണവില പുതിയ ഉയരങ്ങളിലേക്ക് എത്താനാണ് സാധ്യത എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 29 ശതമാനത്തോളമാണ് സ്വർണത്തിന്റെ വില വർദ്ധിച്ചിരിക്കുന്നത്.
Discussion about this post