Saturday, September 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രകൃതിജന്യം നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര നിഷ്‌കളങ്കം അല്ല, പലതും നമ്മളെ കൊല്ലാന്‍ ശേഷിയുള്ളത്; കുറിപ്പ്

by Brave India Desk
Oct 4, 2024, 07:44 pm IST
in News, Health, Science
Share on FacebookTweetWhatsAppTelegram

 

 

Stories you may like

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു

പാകിസ്താനിൽ പോയപ്പോൾ സ്വന്തം നാട്ടിലെത്തിയത് പോലെ; കോൺഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ

ഗ്യാസ് മാറുന്നതിനായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചവര്‍ രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയിലായ പശ്ചാത്തലത്തില്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത ‘പ്രകൃതിദത്ത’ ചികിത്സയുടെ ദോഷവശങ്ങളെക്കുറിച്ചു പറയുകയാണ്, ശാസ്ത്ര ഗവേഷകനായ സുരേഷ് സി പിള്ള ഈ കുറിപ്പില്‍.

ഫെയ്സ്ബുക്ക് കുറിപ്പ്

ഗ്യാസിന് കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ച ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍.

കാഞ്ഞിരത്തിന്റെ ശാസ്ത്രീയനാമം Srychnos nux-vomica Linn എന്നാണ്. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്. ഇല, കായ്, വേര് ഇവയെല്ലാം വിഷമാണ്. കായില്‍ ആണ് കൂടുതല്‍ വിഷം

Srychnine എന്നറിയപ്പെടുന്ന ടോക്‌സിക് ആല്‍ക്കലോയ്ഡ് ഇതില്‍ ഉണ്ട്. അതി മാരകമാണ്.

‘പ്രകൃതി ദത്തം’ എന്നു കേട്ടാല്‍ ആരോഗ്യത്തിനു യാതൊരു പ്രശ്‌നവും ഉണ്ടാകാത്തത് എന്നാണ് പൊതുവെയുള്ള ധാരണ. അല്ലെങ്കില്‍ ‘അതൊരു ചെടിയുടെ വേരല്ലേ, അല്ലെങ്കില്‍ ഇലയല്ലേ കുഴപ്പം ഒന്നും കാണില്ല’ എന്നും നമ്മളില്‍ പലരും വിചാരിക്കുന്നുണ്ടാവും, ഇല്ലേ? ഔഷധച്ചെടികള്‍ മുഖേനയുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ ഒരു പക്ഷെ വിശദമായി നമ്മളുടെ നാട്ടില്‍ പഠന വിധേയമാക്കിയിട്ടുണ്ടാവില്ല. മദ്യപാനം കൊണ്ടുണ്ടാകുന്ന കരള്‍ രോഗത്തിനേക്കാള്‍ ഒരു പക്ഷെ ഭീകരം ആയിരിക്കും ‘പ്രകൃതി ജന്യ ഔഷധങ്ങളുടെ’ ഉപയോഗം കൊണ്ടുള്ള കരള്‍ അസുഖങ്ങള്‍. അത്ര കണ്ട് സമൂഹത്തില്‍ പ്രകൃതി ജന്യ ഔഷധങ്ങള്‍ക്ക് പ്രചാരം കിട്ടിയിട്ടുണ്ട്.

ഔഷധ ച്ചെടികളില്‍ നിന്നെടുക്കുന്ന സത്ത് (etxract) പലതരം സങ്കീര്‍ണ്ണമായ ഓര്‍ഗാനിക് കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതാണ്. ഇവയില്‍ പലതും toxic (വിഷമയം) ആയ കെമിക്കലുകള്‍ ആണ്.

എന്താണ് toxictiy (വിഷലിപ്തത)?

ലാറ്റിനില്‍ ഒരു പ്രയോഗമുണ്ട് ”sola dosis facit venenum” എന്നു വച്ചാല്‍ ‘The dose makes the poison’. അതായത് ‘മാത്ര അല്ലെങ്കില്‍ അളവാണ്’ ഒരു വസ്തുവിനെ വിഷമിക്കുന്നത്. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ എത്രമാത്രം അളവു കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു ദ്രവ്യത്തിന്റെ വിഷാംശം കണക്കാക്കുന്നത്. അതായത് പാമ്പിന്‍ വിഷവും, അതിന്റെ ‘toxic’ ആകാനുള്ള റീലെ ല്‍ താഴെ ആണെങ്കില്‍ അതു വിഷമല്ല എന്നര്‍ത്ഥം. അതുപോലെ, വിഷമല്ല എന്നു നമ്മള്‍ വിചാരിക്കുന്ന പച്ചവെള്ളം അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അതും വിഷം ആകാം, ഇതിനെ water poison (Water intoxication അല്ലെങ്കില്‍ hyperhydration) എന്നു പറയും. അതായത് Toxictiy is the degree to which a material can damage an organism. ലളിതമായി പറഞ്ഞാല്‍ ഒരു വസ്തുവിന്റെ toxictiy കുറവായാല്‍ നമുക്ക് അതിന്റെ കൂടുതല്‍ അളവ് കഴിക്കാം, മറിച്ച് toxictiy കൂടുന്നത് അനുസരിച്ച് dose കുറയ്‌ക്കേണ്ടതായി വരും. ‘അധികമായാല്‍ അമൃതും വിഷം’ എന്നു ലളിതമായി പറയുന്ന പോലെ അല്ല കാര്യങ്ങള്‍. അകത്തേക്കു കഴിക്കുന്ന എത്ര അധികമായാല്‍ ആണ് വിഷം എന്നു കൂടി അതിനെ ക്കുറിച്ച് ആധികാരികമായി അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം. അതിനു ശേഷമേ കഴിക്കാവൂ.

ഇതൊന്നുമറിയാതെയാണ് ശാസ്ത്രീയമല്ലാത്ത ‘പ്രകൃതി ജീവനം’ പ്രചരിപ്പിക്കുന്നവര്‍ രാവിലെയും വൈകുന്നേരവും തൈരില്‍ പത്തു കറിവേപ്പില അരച്ചു കഴിക്കൂ എന്ന രീതിയില്‍ പറയുന്നത്. കറിവേപ്പില തന്നെ ഉദാഹരണമായി എടുക്കാം. പ്രകൃതിജന്യമല്ലേ ‘side effect’ കള്‍ ഒന്നുമില്ലല്ലോ എന്നു കരുതി പിന്നെ കറിവേപ്പില (Murraya koenigii) പച്ചയ്ക്ക് കഴിക്കാന്‍ തുടങ്ങുകയായി. എന്നാല്‍ ബയോ മോളിക്യൂളുകളുമായി രാസ പ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള മൂന്നു തരം carbazole alkaloids (mahanimbine, murrayanol, and mahanine) കള്‍ കറി വേപ്പിലയില്‍ ഉണ്ട്.

ഭൂമി അടച്ചു പൂട്ടിയപ്പോള്‍ ചന്ദ്രന്‍ തണുത്തു; കോവിഡ് ലോക്ഡൗണില്‍ താപനില താഴ്‌ന്നെന്ന് പഠനം

കറി വേപ്പില ചെറിയ അളവില്‍ ശരീരത്തിനു ഇവ ഗുണകരമാണ് എന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത് ‘ഡോസ്’ കൂടിയാല്‍ ഇതു കൊണ്ട് കരളിനും കിഡ്‌നിക്കും ഉണ്ടാകുന്ന ദോഷങ്ങളെ ക്കുറിച്ച് ആരും കാര്യമായി പഠനങ്ങള്‍ നടത്തി പ്രസിദ്ധീകരിച്ചിട്ടില്ല.

കറിവേപ്പില ലളിതമായ ഒരു ഉദാഹരണമായി പറഞ്ഞെന്നെ ഉള്ളൂ. നമ്മള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും പലതരം സങ്കീര്‍ണ്ണമായ ‘ഓര്‍ഗാനിക് മോളിക്യൂള്‍’ കള്‍ കൊണ്ട് ഉണ്ടാക്കിയതാണ് (മസാല പൊടികള്‍, മഞ്ഞള്‍, കുടംപുളി എന്നു വേണ്ട അടുക്കളയുടെ ഷെല്‍ഫില്‍ നിറച്ചും സങ്കീര്‍ണ്ണമായ ‘ഓര്‍ഗാനിക് മോളിക്യൂളുകള്‍ ആണ്). അതു പോലെയാണ് ആയുര്‍വ്വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന പല ഇലകളും വേരുകളും. ഇവയൊക്കെ അതിന്റെ ‘റീലെ’ ല്‍ കൂടിയാല്‍ അത് ആരോഗ്യത്തിനു ഹാനികരമാണ്. ഇനി ഈ ‘dose’ എത്ര എന്നു ചോദിച്ചാല്‍ ആര്‍ക്കും കാര്യമായി അറിയില്ല. അതിനെ ക്കുറിച്ചു ശാസ്ത്രീയമായി ആരും പഠിച്ചിട്ടില്ല എന്നതു തന്നെ കാരണം.

നമ്മളുടെ കരളിന്റെ ഒരു പ്രധാന ജോലി toxic ആയ വസ്തുക്കളെ അരിച്ചു (filter) കളയുക എന്നതാണ്. വളരെ കോംപ്ലക്‌സ് ആയ ഓര്‍ഗാനിക് മോളിക്യൂളുകളെ തുടര്‍ച്ചയായി വിഘടിപ്പിക്കുകയും, വേര്‍തിരിക്കുകയും ചെയ്യുമ്പോള്‍ കാലക്രമേണ കരളിന്റെ പ്രവര്‍ത്തന ശേഷി കുറഞ്ഞു അതിന്റെ ജോലി ചെയ്യാനാവാതെ വരികയും ചെയ്യുമ്പോളാണ് കരള്‍ രോഗത്തിന് അടിമപ്പെടുന്നത്.

ആധുനിക വൈദ്യ ശാസ്ത്രത്തിലെ മരുന്നുകളില്‍ സൈഡ് എഫക്ടുകള്‍ ഇല്ല എന്നല്ല പറയുന്നത്. പക്ഷെ സൈഡ് ഇഫക്ടുകളെ ക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവ നമുക്ക് അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

വളരെ വര്‍ഷത്തെ ഗവേഷണ ഫലമായി ഉണ്ടാക്കിയെടുത്തതും, ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയതും, കൃത്യമായ ഡോസേജുകള്‍ (മാത്ര, അളവ്) ഒക്കെ നിശ്ചയിച്ചതുമായ ആധുനിക വൈദ്യ ശാസ്ത്രത്തിലെ മരുന്നുകള്‍ കഴിക്കാതെ, ‘പ്രകൃതിജന്യം’ എന്നു കണ്ട് നിശ്ചിത യോഗ്യതകാളില്ലാത്ത ‘പ്രകൃതി ചികിത്സകര്‍’ വിധിക്കുന്ന മരുന്നുകള്‍ വാങ്ങി ക്കഴിച്ച് കരളും, കിഡ്‌നിയും ഒക്കെ തകരാറില്‍ ആയതിനുശേഷം മാത്രമാകും പലരും അറിയുന്നതു തന്നെ.

അതുകൊണ്ട് പ്രകൃതിജന്യം എന്നാല്‍ നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര നിഷ്‌കളങ്കര്‍ അല്ല. പലതും നമ്മളെ കൊല്ലാന്‍ ശേഷിയുള്ളതാണ്.

 

Tags: Nature healingpoisonous plant
Share26TweetSendShare

Latest stories from this section

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

പെണ്ണെഴുത്താണോ വേണ്ട..സ്ത്രീകളെഴുതിയ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് നിരോധിച്ച് താലിബാൻ

Discussion about this post

Latest News

അർദ്ധ സെഞ്ച്വറി നേടിയിട്ടും തൃപ്തി തോന്നുന്നില്ല, സഞ്ജു ഇന്നലെ ബുദ്ധിമുട്ടാൻ കാരണമായത് ആ ഘടകം; വസീം ജാഫർ പറയുന്നത് ഇങ്ങനെ

അർദ്ധ സെഞ്ച്വറി നേടിയിട്ടും തൃപ്തി തോന്നുന്നില്ല, സഞ്ജു ഇന്നലെ ബുദ്ധിമുട്ടാൻ കാരണമായത് ആ ഘടകം; വസീം ജാഫർ പറയുന്നത് ഇങ്ങനെ

സഞ്ജുവിനും കുൽദീപിനും ഒന്നും അല്ല, കൈയടികൾ നൽകേണ്ടത് ബാറ്റിംഗിന് പോലും ഇറങ്ങാത്ത ആ താരത്തിന്; അവൻ ഞെട്ടിച്ചു: സുനിൽ ഗവാസ്കർ

സഞ്ജുവിനും കുൽദീപിനും ഒന്നും അല്ല, കൈയടികൾ നൽകേണ്ടത് ബാറ്റിംഗിന് പോലും ഇറങ്ങാത്ത ആ താരത്തിന്; അവൻ ഞെട്ടിച്ചു: സുനിൽ ഗവാസ്കർ

മത്സരം ജയിച്ചെങ്കിലും നാണംകെട്ട് ഇന്ത്യ, ലോക ചാമ്പ്യന്മാർക്ക് എതിരെ തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ഒമാൻ; സൂപ്പർ 4 ൽ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

മത്സരം ജയിച്ചെങ്കിലും നാണംകെട്ട് ഇന്ത്യ, ലോക ചാമ്പ്യന്മാർക്ക് എതിരെ തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ഒമാൻ; സൂപ്പർ 4 ൽ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

ചത്താലും പറയുലെടാ ആ പേര്, മത്സരത്തിന് ശേഷം ശ്രദ്ധ നേടി സൂര്യകുമാറിന്റെ നീക്കം; ആ വാശിക്ക് അഭിനന്ദനങ്ങൾ

ചത്താലും പറയുലെടാ ആ പേര്, മത്സരത്തിന് ശേഷം ശ്രദ്ധ നേടി സൂര്യകുമാറിന്റെ നീക്കം; ആ വാശിക്ക് അഭിനന്ദനങ്ങൾ

സോണിയ വന്നോട്ടെ പോന്നോട്ടെ ശൈലിയിൽ ഇന്ത്യ, വിലകുറച്ച് കണ്ട് പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം; ഒമാന് കൈയടി നൽകി ക്രിക്കറ്റ് ലോകം

സോണിയ വന്നോട്ടെ പോന്നോട്ടെ ശൈലിയിൽ ഇന്ത്യ, വിലകുറച്ച് കണ്ട് പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം; ഒമാന് കൈയടി നൽകി ക്രിക്കറ്റ് ലോകം

ടോസ് സമയത്ത് രോഹിത്തിനെ കുത്തി സൂര്യകുമാർ യാദവ്, മുൻ നായകനെ നൈസായി ട്രോളി മിസ്റ്റർ 360 ; സംഭവം ഇങ്ങനെ

ടോസ് സമയത്ത് രോഹിത്തിനെ കുത്തി സൂര്യകുമാർ യാദവ്, മുൻ നായകനെ നൈസായി ട്രോളി മിസ്റ്റർ 360 ; സംഭവം ഇങ്ങനെ

അർദ്ധ സെഞ്ചുറിയൊക്കെ നേടി, എങ്കിലും കണ്ടത് മൊഞ്ചില്ലാത്ത ഒരു സഞ്ജു ഇന്നിങ്‌സ്; ആരാധകർക്ക് നിരാശ

അർദ്ധ സെഞ്ചുറിയൊക്കെ നേടി, എങ്കിലും കണ്ടത് മൊഞ്ചില്ലാത്ത ഒരു സഞ്ജു ഇന്നിങ്‌സ്; ആരാധകർക്ക് നിരാശ

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies