ഇന്തോനെഷ്യയിലെ ഗ്രാമങ്ങളില്‍ നടക്കുന്ന ഒരു വിചിത്ര വിവാഹം വിവാദമാവുകയാണ്. വിനോദ സഞ്ചാരികളായി ഈ രാജ്യത്തെത്തുന്നവര്‍ പണം കൊടുത്ത് പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും അതിനുശേഷം ഉപേക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് ഇത്.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ പുങ്കാക്കിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്, താല്‍ക്കാലിക വിവാഹങ്ങള്‍ ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ ഇവിടെ സജീവമാണെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ഏജന്‍സികള്‍ വഴി വിനോദസഞ്ചാരികളായി എത്തുന്നവര്‍ ഗ്രാമത്തിലെ സ്ത്രീകളുമായി പരിചയപ്പെടുന്നു. തുടര്‍ന്ന് ഇരുകൂട്ടരുടേയും സമ്മതത്തോടെ അനൗപചാരികമായ വിവാഹ ചടങ്ങ് നടത്തും. അതിനുശേഷം പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് ‘വധുവില’ എന്ന പേരില്‍ പണവും നല്‍കും.
ഇവര്‍ താല്‍ക്കാലിക വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ താത്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് പെരുമാറുകയും വീട്ടുജോലികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യും. ഒടുവില്‍ ഭര്‍ത്താവ് രാജ്യം വിടുമ്പോള്‍ ഇവരുമായുള്ള വിവാഹബന്ധവും വേര്‍പ്പെടുത്തുന്നു.
ഈ വിവാദ സമ്പ്രദായം ‘ആനന്ദ വിവാഹങ്ങള്‍’ എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് ലോസ് ആഞ്ചലിസ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു വ്യവസായമായി വളര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന്റെ അടിസ്ഥാനലക്ഷ്യം സുദീര്‍ഘവും സുസ്ഥിരവുമായ ബന്ധമാണ് എന്ന് വിശ്വസിക്കുന്നതിനാല്‍ നിയമപ്രകാരം ഇന്‍ഡൊനീഷ്യയില്‍ ഈ വിവാഹങ്ങള്‍ക്ക് അംഗീകാരമില്ല. പിടിക്കപ്പെട്ടാല്‍ നിയമങ്ങളുടെ ലംഘനം നടത്തിയതിനുള്ള പിഴയും തടവ് ശിക്ഷയും ഇവര്‍ക്ക് ലഭിക്കും.
Discussion about this post