ന്യൂഡൽഹി: ഭീകരവാദകേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി. അഞ്ച് സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിലാണ് എൻഐഎ തിരച്ചിൽ നടത്തുന്നത്. ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ,മഹാരാഷ്ട്ര,ഉത്തർപ്രദേശ്,അസം,ഡൽഹി എന്നിവടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ എട്ട് റെയിൽവേസ്‌റ്റേഷനുകൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന് ജെയ്ഷ മുഹമ്മദ് ഭീകരനെന്ന് അവകാശപ്പെടുന്ന ഒരാൾ കത്തിലൂടെ അറിയിച്ചിരുന്നു. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പേരിൽ എഴുതിയ കത്തിൽ ഗംഗാനഗർ, ഹനുമാൻഗഡ്, ജോധ്പൂർ, ബിക്കാനീർ, കോട്ട, ബുണ്ടി, ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളും റെയിൽവേ സ്റ്റേഷനുകളും ഒക്ടോബർ 30 ന് ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി.
Discussion about this post