വയനാട് : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ സാധനങ്ങൾ കാണാതായതായി പരാതി. ഹോസ്റ്റൽ മുറിയിലുണ്ടായ സാധനങ്ങളാണ് കാണാതായത്. സിദ്ധാർത്ഥന്റെ കണ്ണട ,പുസ്തകങ്ങൾ ഉൾപ്പെടെ ഇരുപത്തിരണ്ട് സാധനങ്ങളാണ് കാണാതായിരിക്കുന്നത്.
സാധനങ്ങൾ എടുക്കാൻ സിദ്ധാർത്ഥന്റെ ബന്ധുക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സാധനങ്ങൾ കാണാതായ വിവരം അറിയുന്നത്. പല സാധനങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കൾ പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോളേജ് അധികൃതർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സാധനങ്ങൾ പോലീസോ സി ബി ഐയോ കൊണ്ടുപോയതായിരിക്കാമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഫെബ്രുവരി 18 നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയത്. സിദ്ധാർത്ഥനെ ഒരു സംഘം വിദ്യാർത്ഥികൾ ഹോസ്റ്റലിലും കോളേജിന് പിന്നിലെ കുന്നിൻ മുകളിലുമായി മൂന്ന് ദിവസം തുടർച്ചയായി മർദ്ദിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ . 150 ഓളം വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ചാണ് പ്രതികൾ സിദ്ധാർത്ഥനെ ഭീഷണിപ്പെടുത്തിയത് .
Discussion about this post