ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ആഗസ്റ്റ് മാസത്തിൽ ബിഎസ്എൻഎല്ലിലേക്ക് വന്ന ഉപഭോക്താക്കളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി. ഹൈദരാബാദ് സർക്കിളിൽ ബിഎസ്എൻഎല്ലിന് ലഭിച്ചത് ഒരു ലക്ഷ്യത്തിലധികം ഉപഭോക്താക്കളെയാണ്.
സ്യകാര്യ മൊബൈൽ സേവന ദാതാക്കൾ നിരക്ക് വർദ്ധിച്ചതോടെ ബിഎസ്എൻഎൽ വരിക്കാരിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ജൂലൈയിൽ മാത്രം രാജ്യവ്യാപകമായി 29 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്.
ഓരോ ദിവസവും വ്യത്യസ്തമാർന്ന ഓഫറുകളാണ് ബിഎസ്എൻഎൽ ഇപ്പോൾ വരികാർക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം 91 രൂപയുടെ പാക്കേജ് ബിഎസ്എൻഎൽ ഒരുക്കിയിരുന്നു. 90 ദിവസത്തേക്ക് സിം ആക്റ്റിവേഷൻ നിലനിർത്തുന്നതാണ് ഈ പാക്കേജ്. ബിഎസ്എൻല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. പക്ഷേ ഡാറ്റയോ കോളോ ചെയ്യാൻ കഴിയില്ല എന്നു മാത്രം
ഇത് കുടാതെ 24 ജിബി സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന പാക്കേജും എിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. പരിമത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. അതുകൊണ്ട് തന്നെ വേഗം റീച്ചാർജ് ചെയ്യേണ്ടതുണ്ട്.
ഇതിനകം 35000ത്തിലേറെ 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചതായി അടുത്തിടെ കമ്പനി സ്ഥിരീകരിച്ചിരുന്നു. സമ്പൂർണ 4ജി മാർച്ചോടെ ആവുമെന്നാണ് വിവരം. ശേഷം 5 ജിലേക്കുള്ള അടുത്ത കാൽവെയ്പ്പ് തുടങ്ങും.
Discussion about this post