ചെന്നൈ; നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഇടതുപാളയത്തിൽ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉൾപ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്. പാർട്ടി വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫ് പുറത്താക്കിയ ആളെ പാർട്ടിയിലെടുക്കുന്നത് ശരിയല്ലെന്നാണ് ഡിഎംകെ വക്താവായ ടികെഎസ് ഇളങ്കോവൻ പറയുന്നത്.
തമിഴ്‌നാട്ടിലും ദേശീയതലത്തിലും സിപിഎമ്മിന്റെ സഖ്യകക്ഷിയാണ് ഡിഎംകെ. അത്തരം ഒരു പാർട്ടിയുടെ വിമതനെ സഖ്യകക്ഷിയായി കൂടെ ചേർക്കാൻ കഴിയില്ലെന്നാണ് നിലപാട്. സഖ്യകക്ഷിയായി തെറ്റുന്നവരെ പാർട്ടിയിൽ ഉൾപ്പെടുത്താനാവില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്നും പാർട്ടി വക്താവ് വ്യക്തമാക്കി.
അതേസമയം അൻവർ പ്രഖ്യാപിക്കുന്ന ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം മഞ്ചേരിയിൽ നടക്കും. പാർട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് അൻവർ സ്റ്റാലിന് കത്ത് നൽകിയിരുന്നു,
Leave a Comment