ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു മല്ലികാ ഷെരാവത്ത്. നിരവധി കഥാപാത്രങ്ങളാണ് അവർ അനശ്വരമാക്കിയത്. ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കാതിരുന്ന അവർ ഒരു കാലത്ത് ബോളിവുഡിലെ വിലയേറിയ നായികനടിയായിരുന്നു. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് മല്ലിക.
ഈയടുത്ത് മല്ലിക ഷെറാവത്ത് നടത്തിയ തുറന്നുപറച്ചിൽ സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. ബോളിവുഡിലെ ഒരു സൂപ്പർ ഹിറ്റ് നടൻ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. ഒരു ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയിലെ നായകൻ തന്റെ വാതിലിൽ മുട്ടിയെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ദുബായിയിൽ ഒരു വലിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിക്ക് ദുരനുഭവമുണ്ടായത്. അതൊരു മൾട്ടി സ്റ്റാർ സിനിമയായിരുന്നു. ആ സിനിമിയിൽ കോമഡി കഥാപാമ്രായിരുന്നു തന്റേത്. എല്ലാം നല്ല രീതിയിൽ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരു ദിവസം രാത്രി 12 മണിക്ക് ആ സിനിമയിലെ ഹീറോ താൻ താമസിച്ചിരുന്ന ഹോട്ടൽ റൂമിന്റെ വാതിലിൽ മുട്ടിയത്. അയാൾ തന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കുകയാണെന്ന് പോലും തോന്നി. അയാൾക്ക് റൂമിലേക്ക് വരണമായിരുന്നു. അത് നടക്കില്ലെന്ന് താൻ ഉറപ്പിച്ച് പറഞ്ഞു. അതിന് ശേഷം അയാൾ തനിക്കൊപ്പം അഭിനയിച്ചിട്ടില്ലെന്നും മല്ലിക പറഞ്ഞിരുന്നു.
ഇപ്പോഴിതാ താരം പറഞ്ഞ ആ നായകൻ അക്ഷയ് കുമാറാണെന്ന സംശയത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. പല പേരുകളും ഉയർന്നുവന്നിരുന്നെങ്കിലും 2007ൽ വന്ന വെൽക്കം എന്ന സിനിമയെ കുറിച്ചാണ് മല്ലിക പറഞ്ഞതെന്ന നിഗമനത്തിലാണ് പലരും എത്തിച്ചേർന്നത്. ഈ ചിത്രത്തിലെ നായകൻ അക്ഷയ് കുമാർ ആയിരുന്നു. ദുബായ് ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. അക്ഷയ് കുമാറിനെ കൂടാതെ അനിൽ കപൂർ, നാന പഠേക്കർ, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഈ ചിത്രത്തിൽ മല്ലികയുടേത് കോമഡി കഥാപാത്രവുമായിരുന്നു. സോഷ്യൽ മീഡിയ ഒട്ടാകെ ഈ അനുമാനത്തിലെത്തിയതോടെയാണ് അക്ഷയ് കുമാറിന്റെ പേര് ഉയർന്നിരിക്കുന്നത്. എന്നാൽ, തന്നോട് മോശമായി പെരുമാറിയ നായകൻ ആരാണെന്ന് വെളിപ്പെടുത്താൻ മല്ലിക ഇതുവരെയും തയ്യാറായിട്ടില്ല.
Discussion about this post