ഡെലിവറി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതിനായി ഡെലിവറി എക്‌സിക്യൂട്ടീവായി എത്തി സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ. ഡെലിവറി എക്‌സിക്യൂട്ടീവായി ഫുട്ട് എടുക്കാൻ ചെന്നപ്പോൾ മാളിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് സൊമാറ്റോ സി ഇഒ പറഞ്ഞു. ഗുരു ഗ്രാമിലെ ഒരു മാളിലാണ് സംഭവം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ട് ഡെലിവറി ചെയ്യുന്നവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് വേഷം മാറി എത്തിയത് . ഭാര്യ ജിയ ഗോയലിനൊപ്പമാണ് ഒരു ദിവസത്തേക്ക് ഡെലിവറി എക്‌സിക്യൂട്ടീവിന്റെ വേഷമണിഞ്ഞ് ഓർഡറുകൾ എടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും പോയത്. ഗുരുഗ്രാമിലെ ആംബിയൻസ് മാളിൽ പ്രവർത്തിക്കുന്ന ഹൽദിറാംസ് സ്റ്റോറിൽ നിന്നാണ് സിഇഒക്ക് ഒരു ഓർഡർ കിട്ടിയത്. അന്നത്തെ രണ്ടാമത്തെ ഓർഡറായിരുന്നു അത്. സാധനം എടുക്കാനായി മാളിലെത്തി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ വഴിയിൽ തടഞ്ഞു നിർത്തി. പിന്നീട് മറ്റൊരു വഴിയിലൂടെ പോകാനായിരുന്നു നിർദേശം. എന്നാൽ ആ വഴിയിൽ ലിഫ്റ്റില്ല. വഴി ഇത് തന്നെയാണോ എന്ന് അറിയാൻ വേണ്ടി സെക്യൂരിറ്റികാരനോട് ചോദിച്ചപ്പോൾ വഴി അത് തന്നെയാണ് എന്ന് പറയുകയായിരുന്നു. ഡെലിവറി ജീവനക്കാർ ലിഫ്‌റ്റോ എസ്‌കലേറ്ററോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തന്നെയാണ് ഇങ്ങനെ മറ്റൊരു വഴിയിലൂടെ വിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഓർഡറുകൾ എടുക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും അദ്ദേഹം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് മാളുകളിൽ മാത്രമല്ല. പല അപ്പാർഡ്‌മെന്റുകളിലും ഡെലിവറി ജീവനക്കാരെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും സിഇഒ ആരോപിച്ചു.
ഡെലിവറി ജീവനക്കാരോട് ചെയ്യുന്ന ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണം. എല്ലാവരും ഉപയോഗിക്കുന്ന വാതിലുകളും എല്ലാവർക്കും കയറാവുന്ന ലിഫ്റ്റുകളും ഡെലിവറി ജീവനക്കാർക്ക് മാത്രം വിലക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്നും സിഇഒ വ്യക്തമാക്കി.









Discussion about this post