ചാനൽ അവതാരകയായി കരിയർ ആരംഭിച്ച ഒരാളാണ് പ്രിയ ഭവാനി ശങ്കർ . തമിഴിലെ മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് താരം . മീയാതെ മാൻ എന്ന സിനിമയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്. എന്നാൽ കുറച്ച് നാളുകളായി ഇറങ്ങുന്ന സിനിമകൾ പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമ രംഗത്ത് ചെയ്യില്ലെന്ന ഉറപ്പുള്ള വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.
തന്റെ ശരീരം കാണിച്ച് കൊണ്ട് ഒരിക്കലും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിക്കാൻ നിൽക്കില്ലെന്ന് പ്രിയ പറഞ്ഞു. ശരീരപ്രദർശനത്തിലൂടെ സിനിമയെ മാർക്കറ്റ് ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നില്ല. എന്നാൽ എന്റെ ശരീരം കാണിക്കാൻ ഞാൻ നിൽക്കില്ലെന്നാണ് പ്രിയ ഭവനി പറയുന്നത്.
അഭിനയിക്കുക എന്നതാണ് എന്റെ ജോലി. മോശം ക്യാരക്ടറാണെങ്കിലും അതിൽ പെർഫോം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽ ആ കഥാപാത്രം ഞാൻ ചെയ്യും . തന്റെ ശരീരവടിവ് കണ്ട് പ്രേക്ഷകർ സിനിമ കാണാൻ വരണമെന്ന് ഒരിക്കലും ചിന്തിക്കുന്നില്ലെന്നും പ്രിയ പറയുന്നു. ഏറ്റവും പുതിയ ചിത്രമായ ബ്ലാക്കിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യങ്ങൾ അറിയിച്ചത്.
സിനിമയിൽ നിലനിൽക്കുന്നതിനായി ഞാൻ എന്നെ തന്നെ സെല്ലിങ് ഫാക്ടർ ആക്കാൻ ഉദ്ദേശിക്കുന്നില്ല.. തിരിഞ്ഞുനോക്കുമ്പോൾ തെറ്റായ ഒരു സന്ദേശം നൽകിയോ എന്ന തോന്നൽ ഉണ്ടാകാതിരിക്കാനാണിത് എന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post