പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കള്‍ വളരെ വേഗത്തില്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കാന്‍ റിലയന്‍സ് ഒ നിലവില്‍ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഒരുങ്ങുകയാണ്. ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ് എന്നിവയാണ് ഈ രംഗത്തുള്ള വമ്പന്മാര്‍. വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് റിലയന്‍സിന്റെ ശ്രമം.
ഇതിന്റെ തുടക്കമെന്നോണം റിലയന്‍സ് ഇതിനകം ജിയോ മാര്‍ട്ട് വഴി നവിമുംബയിലും ബംഗളൂരുവിലും പൈലറ്റ് പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ രണ്ടിടങ്ങളില്‍ മാത്രമാണ് തുടങ്ങിയതെങ്കിലും സമീപഭാവിയില്‍ തന്നെ രാജ്യവ്യാപകമായി മാറ്റാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. മാസാവസാനത്തോടെ 1,150 നഗരങ്ങളില്‍ സേവനം ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
ആദ്യഘട്ടത്തില്‍ പലചരക്ക് രംഗത്തായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അതിന് പിന്നാലെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ഫാഷന്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഞാെടിയിടയ്ക്കുള്ളില്‍ വീട്ടുപടിക്കലെത്തിക്കാനുളള പദ്ധതിയും നടപ്പാക്കും.
ഒരു ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ പരമാവധി പതിനഞ്ചുമിനിട്ടിനുള്ളില്‍ സാധനം ഡെലിവറി ചെയ്യുകയാണ് ലക്ഷ്യം. നാമമാത്രമായ ഡെലിവറി ചാര്‍ജ് മാത്രമായിരിക്കും ഈടാക്കുക. ഇതിലൂടെ ഉല്പന്നത്തിന് പരമാവധി വിലകുറച്ച് നല്‍കാനും കഴിയും. ചിലപ്പോള്‍ ഡെലിവറി ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
കൊവിഡ് കാലത്താണ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ആരംഭിച്ചത്. പലചരക്കുള്‍പ്പെടെ വീട്ടിലെ ആവശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ മുക്കാല്‍ മണിക്കൂറിനുളളില്‍ ആവശ്യക്കാരന് ലഭിക്കുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം.
Discussion about this post