Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇനിയെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ നന്ദികേട് ആകും; വലിയ നന്ദികേട്; മമ്മൂട്ടിയ്ക്കും മോഹൻലാലിനും കത്തുമായി സീനത്ത്

by Brave India Desk
Oct 9, 2024, 07:11 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനും തുറന്ന കത്തുമായി നടി സീനത്ത്. താരസംഘടനയായ അമ്മയുടെ നേതൃത്വം ഇരുവരും ചേർന്ന് ഏറ്റെടുക്കണം എന്നാണ് നടിയുടെ ആവശ്യം. സോഷ്യൽ മീഡിയയിലൂടെയാണ് നടി നടന്മാർക്കുള്ള തുറന്ന കത്ത് പങ്കുവച്ചത്.

. ആര് എന്ത് ചെയ്താലും പഴികേൾക്കുന്നത് മോഹൻലാലും മമ്മൂട്ടിയും ആണ്. ഇനിയെങ്കിലും താനിക്കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അത് വലിയ നന്ദികേട് ആകും. ഇരുവരോടും അമ്മയിലെ അംഗങ്ങളായ കലാകാരന്മാരോടും കാണിക്കുന്ന നന്ദികേട്. അമ്മയിലെ ഒരു അംഗമാകാൻ ഭാഗ്യം ലഭിച്ചതിൽ താൻ നന്ദി പറയുന്നു. അമ്മ എന്നത് വെറുമൊരു സംഘടന മാത്രമല്ല, വലിയ ചാരിറ്റബിൾ ട്രസ്റ്റ് ആണെന്നും സീനത്ത് പറയുന്നു.

Stories you may like

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

കത്തിന്റെ പൂർണ്ണരൂപം

‘അമ്മ-അസോസിയേഷൻ ഓഫ് മൂവി ആർട്ടിസ്റ്റ്, മമ്മൂട്ടി, മോഹൻലാൽ- മമ്മുക്കക്കും, ലാൽജിക്കും, ഒരു തുറന്ന കത്ത്. എന്തിനാണ് സോഷ്യൽ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം. എനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ട്ടപെടുന്ന എല്ലാവരും അറിയണം എന്നു തോന്നി. നമ്മളെല്ലാവരും സ്നേഹിക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ കുറ്റപ്പെടുത്തുകയും വാക്കുകൾകൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ പ്രതികരിക്കാൻ ഭയം ആയിരുന്നു, ഏതു രീതിയിൽ പ്രതികരിച്ചാലും അതിന് താഴെ വരുന്ന സൈബർ ആക്രമണം അത് താങ്ങാൻ എല്ലാവർക്കും പറ്റില്ലല്ലോ. പക്ഷെ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ അതൊരു നന്ദികേടാകും.

ആരെന്ത് ചെയ്താലും ആവശ്യത്തിന്നും അനാവശ്യത്തിന്നും പഴി കേൾക്കേണ്ടി വരുന്ന ഞങ്ങളുടെയൊക്കെ ശക്തിയായ മമ്മുട്ടി, മോഹൻലാൽ, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദി കേട്. അമ്മ എന്ന സഘടന.്ക്ക് വേണ്ടി നിറഞ്ഞ മനസോടെ പ്രവൃത്തിക്കുന്ന കമ്മിറ്റി മെമ്പർമാരോട് കാണിക്കുന്ന നന്ദി കേട്. 1994-ൽ രൂപം കൊണ്ടതാണ് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ. തുടക്കം മുതൽ ആ സംഘടനയിൽ ഒരു അംഗം ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അമ്മ എന്ന സംഘടന വെറുമൊരു താരസംഘടന മാത്രമല്ല ഒരു വലീയ ചാരിറ്റബിൾ ട്രസ്റ്റാണ്. എത്രയോ വീടില്ലാത്തവർക്ക് വീട് കൊടുക്കുകയും അമ്മയിലുള്ള 115 ഓളം ആളുകൾക്ക് 5000 രൂപ വീതം ഒന്നാം തീയ്യതി മുടക്കം കൂടാതെ എത്തിക്കുകയും, എല്ലാ മെമ്പർമാർക്കും അഞ്ചു ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് കൊടുക്കുകയും ചെയ്യുന്ന സഘടനയാണ് അമ്മ.

പുതിയ കമ്മിറ്റി രൂപം കൊണ്ടപ്പോൾ മരുന്ന് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് 5000 രൂപക്ക് പുറമെ 2000 രൂപയുടെ മരുന്ന് എത്തിക്കാനും തീരുമാനിച്ചു. ഇതൊക്കെ ഇന്ത്യൻ സിനിമയിൽ അഥവാ ഏതു സംഘടന ചെയ്യുന്നുണ്ട്? ചിലപ്പോൾ എന്റെ അറിവിന്റെ പരിമിതി ആവാം. അമ്മയുടെ തുടക്കത്തിൽ ഇത്രയും ശക്തിയുള്ള ഒരു സംഘടനയാണ് അമ്മ എന്ന് ഒരിക്കലും കരുതിയില്ല. വർഷങ്ങൾ കൂടുംതോറും അമ്മയുടെ മഹത്വവും ശക്തിയും കൂടി കൊണ്ടിരുന്നു. ഇപ്പോൾ ആരൊക്കെയോ ചേർന്ന് അമ്മയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നൊരു തോന്നൽ, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു. ഭയം ഉണ്ടാക്കുന്നു. ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹൻലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആൾക്കാർ. ഇതെല്ലാം എന്തിന്നു വേണ്ടി? ആരെ തോൽപ്പിക്കാൻ? അമ്മ ഇല്ലാതായാൽ നഷ്ടം മമ്മൂട്ടിയ്ക്കും മോഹൻലാലിനും അല്ല, ഒന്നാം തീയ്യതി ആകാൻ കാത്തിരുന്ന് അക്കൗണ്ട് നോക്കുന്ന കുറച്ചു കുടുംബങ്ങളുണ്ട്. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ചില അസുഖങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്ക് താങ്ങായും തണലായും അമ്മായിലൂടെ കിട്ടുന്ന അഞ്ചു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക കിട്ടുബോൾ ആശ്വസിക്കുന്ന മുഖങ്ങൾ ഉണ്ട്. നിറയെ കാശുള്ളവന് ഇതൊന്നും മനസിലാവണമെന്നില്ല, മനസിലാവാണമെങ്കിൽ ഒരിക്കലെങ്കിലും ആ വഴിയിലൂടെ ഒന്ന് സഞ്ചരിക്കണം. ഇതിനെല്ലാം വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ചു കഷ്ട്ടപെടുന്നവരാണ് ഈ കലാകാരമാർ.

എല്ലാവരും കൂടെ കൂട്ട ആക്രമണം നടത്തി സഹിക്കാവുന്നതിന്റെ അപ്പുറം ആയപ്പോൾ സംഘടനയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞു ഇറങ്ങി മോഹൻലാൽ എന്ന ആ വലിയ മനുഷ്യൻ. പക്ഷെ ഞങ്ങളാരും അത് അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ പ്രസിഡന്റ് മോഹൻലാൽ തന്നെയാണ്. ഒരു കാര്യം കൂടി പറഞു നിർത്തുന്നു. പ്രിയപ്പെട്ട മമ്മുക്കാ, ലാൽജി, മമ്മൂക്കയ്ക്കും ലാലിനും ജനങ്ങളിലേക്ക് എത്താൻ അമ്മ സംഘടനയുടെ ആവശ്യം ഇല്ല. ഈ ചെറിയ ജീവിതത്തിൽ നേടാവുന്നതിനപ്പുറം പേരും പെരുമയും നിങ്ങൾ നേടിക്കഴിഞ്ഞു. പക്ഷെ അമ്മ എന്ന സഘടനയ്ക്ക് നിങ്ങളെ ആവശ്യമാണ്, അമ്മയിലെ ഓരോ വ്യക്തികൾക്കും നിങ്ങളെ ആവശ്യമാണ്, നിങ്ങളുടെ സേവനം ആവശ്യമാണ്. വലിയ ശിഖരങ്ങൾ ഉള്ള രണ്ട് മരങ്ങളാണ് നിങ്ങൾ, അതിനു താഴെ തണൽ പറ്റി ഇരിക്കാൻ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അതുകൊണ്ട് അമ്മ സംഘടനയുടെ സാരഥി ആയിട്ട് പ്രിയപ്പെട്ട ലാൽ തിരിച്ചു വരണം. കൂടെ കൂട്ടായി ശക്തിയായി മമ്മുക്കയും മമ്മൂക്കയോ ലാലോ നേതൃത്വം വഹിക്കാത്ത ഒരു അമ്മ ചിന്തിക്കാൻ പോലും പറ്റില്ല. തിരിച്ചു വരൂ…’

Tags: MOHANLALzeenath
Share24
Tweet
Send
Share

Latest stories from this section

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

Latest News

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ; യോഗേന്ദ്ര യാദവും ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പടെ കസ്റ്റഡിയിൽ

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies