ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 86 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ സ്വന്തമാക്കി. അര്‍ധ സെഞ്ചുറി പ്രകടനത്തിനൊപ്പം രണ്ടു വിക്കറ്റെടുക്കുകയും ചെയ്ത നിതീഷ് റെഡ്ഡിയാണ് കളിയിലെ താരം. പാകിസ്താനെതിരെ അവരുടെ നാട്ടിൽ വച്ച് നടന്ന പരമ്പരയിൽ മികച്ച വിജയം നേടിയതിനു പിന്നാലെയാണ് ബംഗ്ലാ സംഘം ഇന്ത്യയിലെത്തിയത്. എന്നാൽ പാകിസ്താനെതിരെ പുറത്തെടുത്ത കളിയും കൊണ്ടൊന്നും ഇന്ത്യയിൽ വന്നിട്ട് കാര്യമില്ലെന്ന് അതിഥികൾക്ക് തെളിയിച്ചു കൊടുക്കാൻ ഇന്ത്യക്കായി.
ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 39 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത മഹ്‌മദുള്ള മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനിന്നത്.
ഇന്ത്യയ്ക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് സ്വന്തമാക്കിയപ്പോൾ . വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി. റിയാന്‍ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടു വീതം എടുത്തു.
Discussion about this post