സിനിമയും ഈ കണ്ട റീൽസും ഒക്കെ ഉണ്ടാവുന്നതിനും മുൻപ് നാടകമായിരുന്നു ഒരു ജനതയുടെ ആശ്വാസം. സമരമുറകളായും,വിനോദ ഉപാധിയായും ഒക്കെ നാടകം ആളുകളെ ത്രസിപ്പിച്ചു. കാലം മാറിയതോടെ നാടകത്തിന് പകരം സിനിമയും ഫോണും എല്ലാം വന്നെങ്കിലും ഇന്നും പലയിടത്തും നാടകം നല്ല രീതിയിൽ നടക്കുന്നു. നല്ല കാണികളെയും ലഭിക്കുന്നു.
ഇപ്പോഴിതാ ഒരു നാടകം കണ്ട് പണി കിട്ടിയ കാണികളെ കുറിച്ചുള്ള വാർത്ത ചർച്ചയാവുകയാണ്. നാടകം കണ്ട 18 ഓളം പേരാണ് വൈദ്യ സഹായം തേടിയത്. ജർമ്മനിയിലാണ് സംഭവം. സംഗീത സംവിധായകൻ പോൾ ഹിൻഡെമിത്ത് സംഘടിപ്പിച്ച സാൻക്താ സൂസന്ന എന്ന റാഡിക്കൽ ഫെമിനിസ്റ്റ് ഓപ്പറയുടെ കാണികൾക്കാണ് പണി കിട്ടിയത്.
നാടകത്തിൽ യഥാർത്ഥ ലൈംഗികത,യഥാർത്ഥ രക്തം, നഗ്നരായി റോളർ സ്‌കേറ്റിംഗ് നടത്തുന്ന കന്യാസ്ത്രീകൾ തുടങ്ങിയ രംഗങ്ങൾ നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ഛർദ്ദി,തലക്കറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ നാടകത്തിന്റെ 7 അവതരണങ്ങൾകൂടി ഇനിയും നടക്കാനുണ്ടെന്നാണ് വിവരം. 1921 ൽ ആരംഭിച്ചതാണ് ഈ ഓകാംഗ ഓപ്പറ. 100 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഫ്‌ളോറന്റീന ഹോൾസിംഗർ എന്ന തീവ്ര പെർഫോമൻസ് ആർട്ടിസ്റ്റാണ് ഈ ഓപ്പറയുടെ രൂപീകരണത്തിന് പിന്നിൽ. കേന്ദ്ര കഥാപാത്രമായ സൂസന്ന തന്റെ ലൈംഗികത കണ്ടെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവിവാകസങ്ങളുമാണ് നാടകത്തിൽ അവതരിപ്പിക്കപ്പെടുന്നത്.
Discussion about this post