ന്യൂഡൽഹി: അതിവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയും അനുബന്ധ ഗവേഷണ സംവിധാനങ്ങളും. 2014 ൽ നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വരുമ്പോൾ, പ്രതിരോധ ഇറക്കുമതി രാജ്യം ആയിരുന്ന ഇന്ത്യ ഇന്ന് പല യൂറോപ്പ്യൻ രാജ്യങ്ങൾക്ക് ഉൾപ്പെടെ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ്.
അനവധി പുതിയ പുതിയ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും ആണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്നത്. ഇത് മുഴുവൻ പരീക്ഷിക്കാൻ ആവശ്യമായ സ്ഥലം പോരാതെ പോയിരിക്കുകയാണ് നിലവിൽ. അത് കൊണ്ട് തന്നെ ആന്ധ്രാപ്രദേശിൽ പുതിയ പരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്ര സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്).
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സിസിഎസ് ഈ നിർദ്ദേശത്തിന് അനുമതി നൽകിയിരുന്നു, അതനുസരിച്ച് പുതിയ മിസൈൽ ശ്രേണി ആന്ധ്രാപ്രദേശിലെ നാഗയലങ്ക മേഖലയിൽ വരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പുതിയ മിസൈൽ പരീക്ഷണ സംവിധാനം വഴി ഉപരിതലത്തിൽ നിന്നും വായുവിൽ നിന്നുള്ള മിസൈൽ സംവിധാനങ്ങൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ, റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയ തന്ത്രപരമായ മിസൈൽ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിന് ഉപയോഗിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
വളരെ ഷോർട്ട് റേഞ്ചുള്ള എയർ ഡിഫൻസ് സിസ്റ്റംസ്, മാൻ പോർട്ടബിൾ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, വായു മിസൈൽ സംവിധാനങ്ങൾ, തുടങ്ങി പ്രതിരോധ സേനകൾക്കായി വൻതോതിൽ ആയുധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൻ്റെ വിപുലമായ ഒരുക്കത്തിലാണ് ഡിആർഡിഒ









