ഡല്‍ഹി: നിഷേധാത്മക രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ലഭിച്ച വലിയ വിജയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ അംഗീകാരമാണ് പ്രതിഫലിച്ചത്.
പ്രതിപക്ഷത്തിന്റെ ദുഷ്പ്രചരണങ്ങള്‍ക്കും പാര്‍ലമെന്റ് തടസ്സപ്പെടുത്തി വികസനം തടസ്സപ്പെടുത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ഇത്തരക്കാരെ ജനാധിപത്യ രീതിയില്‍ തന്നെ ജനങ്ങള്‍ തിരസ്‌ക്കരിച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
എട്ട് സംസ്ഥാനത്തെ 12 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടം കൈവരിച്ചിരുന്നു.
. കര്‍ണ്ണാടകയിലെ ദേവദുര്‍ഗ്ഗ്, പഞ്ചാബിലെ ഖാദൂര്‍ സാഹിബ്, മധ്യപ്രദേശിലെ മേഹര്‍ എന്നീ സീറ്റുകള്‍ കോണ്‍ഗ്രസില്‍ നിന്നും ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സീറ്റ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപി പിടിച്ചെടുത്തു.
Discussion about this post