ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനു പിന്നാലെ ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് പുറപ്പെടുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി.
മസ്‌കറ്റിലേക്കുള്ള 6E 1275 വിമാനത്തിനും ജിദ്ദയിലേക്ക് പോകുന്ന 6E 56 വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി. ഇതിന് പിന്നാലെ സുരക്ഷാ പരിശോധനയ്ക്കായി വിമാനങ്ങൾ മാറ്റിയിട്ടിരിക്കുകയാണ്.
ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയിരുന്നു. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് ഭീഷണിയെത്തിയത്. പറന്നുയർന്ന വിമാനം ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.









