ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്വ്വകലാശാലയണ് ജെ.എന്‍.യു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍വ്വകലശാലയെ മോശമാക്കുന്ന പ്രസ്താവനകളിറക്കുന്നതിന് മുന്‍പ് രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ തെളിവില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആരോപണം ഉ്ന്നയിക്കരുതെന്നും അദ്ദേഹം ട്വീറ്ററിലൂടെ അഭിപ്രായപ്പെട്ടു.
Discussion about this post