ഓണ്‍ലൈന്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മെസേജുകള്‍ പലര്‍ക്കും പതിവായി ലഭിക്കാറുണ്ട്. ഇവര്‍ അയക്കുന്ന ചില പരസ്യ സന്ദേശങ്ങള്‍ തികച്ചും അനുചിതമാണെന്ന് നമുക്ക് തോന്നാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ സന്ദേശമയച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയാണ് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോ.
പല്ലവി പരേഖ് എന്ന യുവതിയ്ക്കാണ് സെപ്റ്റോയില്‍ നിന്നുള്ള മെസേജ് കിട്ടിയത്. തനിക്കുണ്ടായ അനുഭവം പല്ലവി ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ഇവര്‍ വിവരിച്ചു ”ഞാന്‍ നിന്നെ മിസ് ചെയ്യുന്നു പല്ലവി-ഐ-പില്‍ എമര്‍ജന്‍സി ഗര്‍ഭനിരോധന ഗുളിക,” എന്നായിരുന്നു പല്ലവിയ്ക്ക് ലഭിച്ച സന്ദേശം. ഉടന്‍ തന്നെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത പല്ലവി ഈ ചിത്രം ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്തു.
ഞാന്‍ നിങ്ങളില്‍ നിന്ന് ഗര്‍ഭനിരോധന ഗുളിക വാങ്ങിയിട്ടില്ലല്ലോ ഇനി അഥവാ വാങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ എന്തിനാണ് ഐ മിസ് യൂ സന്ദേശം അയയ്ക്കുന്നത്,” എന്ന് പല്ലവി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു. സന്ദേശം അയയ്ക്കുന്നതിന് യുക്തി വേണമെന്നും അല്ലെങ്കില്‍ ഇത്തരം ആപ്പുകളില്‍ നിന്ന് അകലം പാലിക്കാനെ ഇത്തരം സന്ദേശങ്ങള്‍ ഉപകരിക്കുകയുള്ളുവെന്നും പല്ലവി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും താന്‍ സെപ്റ്റോ ആപ്പിനെ ഇഷ്ടപ്പെടുന്നുവെന്നും പല്ലവി പറഞ്ഞു. പല്ലവിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വിഷയത്തില്‍ മാപ്പുപറഞ്ഞ് സെപ്റ്റോ രംഗത്തെത്തി.
നിരവധി പേരാണ് പല്ലവിയുടെ പോസ്റ്റിന് പിന്തുണയുമായെത്തിയത്. ”കമ്പനികള്‍ എഐയെ കണ്ണടച്ച് വിശ്വസിക്കുന്നതിന്റെ ഫലമാണിത്. ഇത്തരം വിവരങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേകം ജീവനക്കാരെ നിയോഗിക്കണം,” എന്നൊരാള്‍ കമന്റ് ചെയ്തു.









Discussion about this post