ഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ജെ.എന്‍.യു സന്ദര്‍ശനം റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് വി.എസ് പറഞ്ഞു. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ വി.എസ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ തീരുമാനിച്ചത്.
അതേ സമയം സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ട് ജെ.എന്‍.യു സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിയിലെത്തിയതാണ് വി.എസ് അച്യുതാനന്ദന്.
Discussion about this post