മുംബൈ: നടി രാകുൽ പ്രീത് സിംഗിന് പരിക്ക്. ഇതേ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യായാമം ചെയ്യുന്നതിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്.
ജിമ്മിലെ വ്യായാമത്തിനിടെ താരം 80 കിലോ ഗ്രാം ഒറ്റയ്ക്ക് ലിഫ്റ്റ് ചെയ്തിരുന്നു. ട്രെയിനറുടെ സഹായം ഇല്ലാതെ ഒറ്റയ്ക്കായിരുന്നു നടിയുടെ സാഹസം. എടുത്ത് ഉയർത്തിയതിന് പിന്നാലെ താരത്തിന് നടുവേദന അനുഭവപ്പെടുകയായിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ താരം വ്യായാമം തുടരുകയായിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില വഷളായി.
താരത്തിന്റെ രക്തസമ്മർദ്ദം കുറയുകയും വിയർക്കുകയും ചെയ്തതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിലവിൽ താരത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയാണ് രാകുൽ പ്രീത് സിംഗ്.
Discussion about this post