ജോർജിന്റെ മലർ മിസായി വന്ന് മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. നടിയെ ഓർക്കാൻ പ്രേമം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളം ആണ്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയമ മികവ് കൊണ്ടും, സൗന്ദര്യം കൊണ്ടും മറ്റ് നടിമാരെക്കാൾ ഏറെ മുൻപിലാണ് സായ് പല്ലവി. എന്നാൽ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. ഇതുവരെ അഭിനയിച്ച സിനിമകൾ പരിശോധിച്ചാൽ വിരലിൽ എണ്ണാവുന്നത്രയേ ഉള്ളൂ. കഴിവും ഭംഗിയും ഉണ്ടായിട്ടും എന്തുകൊണ്ടാണ് താരം മറ്റ് നടിമാരെ പോലെ കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെടാത്തത്?.
വളരെ ചുരുക്കം സിനിമയിൽ മാത്രമേ സായ് പല്ലവി അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതെല്ലാം വലിയ ഹിറ്റുകൾ ആയിട്ടുണ്ട്. സിനിമ തിരഞ്ഞെടുക്കുന്നതിൽ നടി കാണുക്കുന്ന ചില നിർബന്ധങ്ങളാണ് ഇതിന് കാരണം ആയത്. അഭിനയിച്ച എല്ലാ സിനിമകളിലും നടി നായിക ആയിരുന്നു. സിനിമകളിൽ പ്രാധാന്യം ഇല്ലാത്ത റോളുകൾ സായ് പല്ലവി ചെയ്യാറില്ല. ഇന്റിമേറ്റ് രംഗങ്ങളോട് നോ ആണ് സായുടെ മറുപടി.
ഷൂട്ടിംഗിന് മുൻപ് ബൗണ്ടഡ് സ്‌ക്രിപ്റ്റ് നടിയ്ക്ക് വേണം. ഇത് നിർബന്ധമാണ്. ഷൂട്ടിന് മുൻപ് സിനിമയുടെ വർക്ക് ഷോപ്പിന്റെ ഭാഗമാകാൻ നടി ശ്രദ്ധിക്കാറുണ്ട്. തിരക്കഥയ്ക്കും അതിൽ തന്റെ കഥാപാത്രത്തിനുമാണ് താരം പ്രധാന്യം നൽകാറുള്ളത്. പ്രതിഫലത്തെക്കുറിച്ച് താരത്തിന് അങ്ങിനെ കടുംപിടിത്തം ഇല്ല. അഭിനയത്തോട് ആത്മാർത്ഥ കാണിക്കുന്ന നടിയാണ് സായ് പല്ലവി. സ്വന്തം ഭാഗത്ത് നിന്നും അനാവശ്യ ചിലവുകൾ ഉണ്ടാകാതിരിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. അതേസമയം സായ് പല്ലവിയുടെ ഈ നിബന്ധനകൾക്ക് സോഷ്യൽ മീഡിയയിൽ കയ്യടി ഉയരുകയാണ്.
Discussion about this post