ഈജിപ്തിലെ പിരമിഡുകള്‍ എക്കാലത്തും ചരിത്രപ്രാധാന്യമുള്ളവയാണ്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈ നിര്‍മിതി അടുത്തിടെ മറ്റൊരു അത്ഭുത വീഡിയോ കൊണ്ട് വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. ഗിസയിലെ ഒരു കൂറ്റന്‍ പിരമിഡിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് കയറി നിലയുറപ്പിച്ചിരിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പ്രഫഷനല്‍ സാഹസികനായ മാര്‍ഷല്‍ മോഷറാണ് അസാധാരണമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഈജിപ്തില്‍ പാരാ മോട്ടറിങ്ങ് നടത്തുന്നതിനിടെ പിരമിഡിന് മുകളില്‍ യഥേഷ്ടം വിഹരിക്കുന്ന നായയെ അദ്ദേഹം കണ്ടെത്തുകയായിരുന്നു. പിരമിഡ് ഓഫ് ചെഫ്രന്‍ എന്നറിയപ്പെടുന്ന ഖഫ്രെ പിരമിഡിന് മുകളിലാണ് നായ കയറിയത്. ഗിസ പീഠഭൂമിയിലെ പ്രശസ്തമായ മൂന്ന് പിരമിഡുകളില്‍ രണ്ടാമത്തെ വലിയ പിരമിഡാണ് ചെഫ്രെന്‍ പിരമിഡ്. ഇതിന് 136 മീറ്റര്‍ ഉയരമുണ്ട്.
മാര്‍ഷല്‍ ഉടന്‍ തന്നെ അതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. പിരമിഡിന്റെ സങ്കീര്‍ണമായ കെട്ടുകള്‍ കടന്ന് നായ എങ്ങനെ ഇതിനു മുകളില്‍ എത്തി എന്ന അത്ഭുതമായിരുന്നു മാര്‍ഷലിന്. നായയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ കാഴ്ച കണ്ടവരും അതേ അമ്പരപ്പാണ് പ്രകടിപ്പിച്ചത്. ഏതെങ്കിലും തരത്തില്‍ മനുഷ്യര്‍ തന്നെ നായയെ പിരമിഡിനു മുകളില്‍ എത്തിച്ച് ഉപേക്ഷിച്ചതാവാം എന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ വിഡിയോയുടെ ആധികാരികത വരെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. എന്നാല്‍ മാര്‍ഷല്‍ വീണ്ടും പിരമിഡിനരികിലേയ്ക്ക് സന്ദര്‍ശനം നടത്തിയപ്പോള്‍. എന്നാല്‍ ഇത്തവണ നായയെ കാണാനില്ലായിരുന്നു. മൂന്നാമത്തെ ശ്രമത്തില്‍ നായ നിഷ്പ്രയാസം പിരമിഡിന്റെ കെട്ടുകള്‍ ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്. എന്തായാലും ഇപ്പോഴും നായയും പിരമിഡും ഒരു മിസ്റ്ററിയായി തന്നെ തുടരുകയാണ്.
The dog that was seen atop the great pyramids in Egypt by a paraglider came back down safely. It seems like he does this all the time
🐕 pic.twitter.com/aBlLQDXxQF— Johnny (@tallyman2023) October 17, 2024
Discussion about this post