സല്മാന് ഖാനെതിരെ ലോറന്‍സ് ബിഷ്‌ണോയിയുടെ വധഭീഷണി വീണ്ടും സജീവമായതിന് പിന്നാലെ കൃഷ്ണമൃഗത്തെ കൊന്നതുമായി ബന്ധപ്പെട്ടുള്ള നടന്റെ കേസ് വീണ്ടും ചര്‍ച്ചകളിലിടം നേടുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവും നിര്‍മാതാവും സംവിധായകനുമായിരുന്ന സലീം ഖാന്‍.
കൃഷ്ണമൃഗത്തെയെന്നല്ല ഒരു പാറ്റയെ പോലും കൊല്ലാന്‍ സല്‍മാന് സാധിക്കില്ലെന്നാണ് മഅദ്ദേഹം പറയുന്നത്. കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായ ഘട്ടത്തില്‍ ഇതിനെക്കുറിച്ച് താന്‍ സല്‍മാനുമായി സംസാരിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘സല്‍മാന്‍ ഖാന്‍ മൃഗങ്ങളെ സ്നേഹിക്കുന്നവനാണ് അവന്‍ വളരെ സ്നേഹിക്കുകയും നന്നായി സംരക്ഷിക്കുകയും ചെയ്ത ഒരു നായ ഉണ്ടായിരുന്നു. അസുഖം ബാധിച്ച് നായ മരിച്ചപ്പോള്‍ സല്‍മാന്‍ ഒരുപാട് കരഞ്ഞു. ഞാന്‍ അവനോട് ചോദിച്ചു ആരാണ് അത് കൃഷ്ണമൃഗത്തെ കൊന്നതെന്ന് അവന്‍ പറഞ്ഞു, ‘ഞാന്‍ അവിടെ പോലും ഇല്ലായിരുന്നു’, അവന്‍ എന്നോട് കള്ളം പറയില്ല. മൃഗങ്ങളെ കൊല്ലുന്നത് ഇഷ്ടമല്ല. അവന്‍ മൃഗങ്ങളെ സ്നേഹിക്കുന്നു’സലീം ഖാന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എന്തിനാണ് ബിഷ്ണോയ് സമുദായത്തോട് സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സലീം ഖാന്‍ ഇങ്ങനെ മറുപടി നല്‍കി:’ഞാന്‍ അത് ചെയ്തുവെന്ന് പറയാന്‍ അവനെ നിര്‍ബന്ധിതനാക്കിയതാണ്. അവനും കൊന്നിട്ടില്ല, ഞാനും ഒരു മൃഗത്തെയും കൊന്നിട്ടില്ല,സലിം ഖാന്‍ പറഞ്ഞു.








