ബെംഗളൂരു: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നവംബർ 22,23,24 തീയതികളിൽ നടക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തിന്റെ പോസ്റ്റർ ഞായറാഴ്ച ബെംഗളൂരുവിൽ അനാച്ഛാദനം ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല എന്നിവർ ചേർന്നാണ് പോസ്റ്റർ അനാച്ഛാദനം ചെയ്തത്.
രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികളോടൊപ്പം വിദേശത്ത് നിന്നുമുള്ള വിദ്യാർത്ഥികളും ഗോരഖ്പൂരിലെ സമ്മേളനത്തിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി എബിവിപി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ സമഗ്രമായ അവലോകനവും സമ്മേളനത്തിൽ നടക്കും.
പുണ്യനഗരിയായ ഗോരഖ്പൂരിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഭാരതത്തിലെ വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് സഹായകരമാകുന്ന നയങ്ങൾ ആവിഷ്‌കരിക്കുമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു. സമകാലിക സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന വിവിധ വിഷയങ്ങളിൽ എബിവിപി സ്വീകരിക്കേണ്ട സമീപനം ഏത് തരത്തിലാകണമെന്ന് നിശ്ചയിക്കാൻ, വിദ്യാർത്ഥികളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് എന്നും ദേശീയ സമ്മേളനത്തിൽ ഈ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി, സമഗ്ര ചർച്ചകൾക്ക് ശേഷം പ്രമേയം പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post