ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിലെ മുഖ്യപ്രതിയായ പി സതീഷ് കുമാർ നൽകിയ ജാമ്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യഹര്‍ജി തള്ളിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലാണ് പി സതീഷ് കുമാർ ജാമ്യാപേക്ഷ നൽകിയിരുന്നത്. എന്നാൽ നിലവിൽ ജാമ്യം അനുവദിക്കേണ്ട സാഹചര്യം ഇല്ലെന്നും കേസിന്റെ വിചാരണ വൈകുകയാണെങ്കില്‍ മാത്രം വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സതീഷ് കുമാർ നേരത്തെ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നു. ഈ അപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സതീഷ് കുമാര്‍ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സതീഷ് കുമാര്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ബിനാമിയാണ് എന്നാണ് ഇഡി വെളിപ്പെടുത്തുന്നത്.
Leave a Comment