വിശാഖപട്ടണം: കാനഡയുമായുള്ള നയതന്ത്ര തർക്കങ്ങൾ നടക്കുന്നതിനിടെ വളരെ നിശബ്ദമായി രാജ്യത്തിൻറെ നാലാമത്തെ ആണവ അന്തർവാഹിനിയും വിക്ഷേപിച്ച് ഭാരതം. ഇതോടു കൂടി തങ്ങളുടെ എതിരാളികൾക്കെതിരായ ആണവ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് രാജ്യം.
പുതുതായി വിക്ഷേപിച്ച S4* SSBN-ൽ ഏകദേശം 75% തദ്ദേശീയമായി നിർമ്മിച്ചതാണ്. കൂടാതെ 3,500 കിലോമീറ്റർ ദൂരമുള്ള K-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഐഎൻഎസ് അരിഹന്ത് 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് വഹിക്കുന്നതെങ്കിൽ, അതിനു ശേഷം വന്നവയെല്ലാം കെ-4 ബാലിസ്റ്റിക് മിസൈലുകൾ മാത്രമാണ് വഹിക്കുന്നത്.
ദേശീയ സുരക്ഷാ ആസൂത്രകർ ഇന്ത്യയുടെ ആദ്യ ആണവ ആക്രമണ അന്തർവാഹിനിക്ക് S1 എന്ന് പേരിട്ടതിനാൽ, INS അരിഹന്തിനെ S2, INS അരിഘട്ട് S3, INS അരിധാമാൻ S4 എന്ന് നാമകരണം ചെയ്തു, അതിനാൽ തന്നെ പുതുതായി വിക്ഷേപിച്ച അതിൻ്റെ ക്ലാസിലെ അവസാനത്തേത്, S4*(സ്റ്റാർ) എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യൻ SSBN-കളുടെ അടുത്ത ക്ലാസ് അരിഹന്ത് ക്ലാസിൻ്റെ 6,000 ടൺ ഡിസ്‌പ്ലേസ്‌മെൻ്റിൻ്റെ ഇരട്ടിയായിരിക്കും, കൂടാതെ 5,000 കിലോമീറ്റർ പരിധിയിലും അതിനുമപ്പുറത്തും ആണവ മിസൈലുകൾ വഹിക്കും.
Discussion about this post