ഉത്തരാഖണ്ഡിലെ രൂപ് ഖുണ്ഡ് എന്ന തടാകത്തിന്റെ അടിത്തട്ടില്‍ 500 ഓളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ദുരൂഹമായ ഈ തടാകം നിരവധി പേരാണ് ദിനവും സന്ദര്‍ശിക്കാറുള്ളത്. 1942ലാണ് ഈ തടാകത്തിനടിയില്‍ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തെ നന്ദാദേവി വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന എച്.കെ മാധ്വാള്‍ ആണ് ഒരു പട്രോളിനിടെ ഇതു കണ്ടെത്തിയത്. പിന്നാലെ ഇതിന്റെ പേരില്‍ വലിയ ചര്‍ച്ചകളുമുണ്ടായിരുന്നു.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് തടാകത്തിന് ഓരോ വര്‍ഷവും വലുപ്പവും ആഴവും നഷ്ടപ്പെടുന്നുവെന്നാണ് സൂചന. ഏകദേശം 9 അടി താഴ്ചയുള്ള ഏകദേശം രണ്ട് ഏക്കറോളം വരുന്ന തടാകത്തിന്റെ വലുപ്പം ചുരുങ്ങി ചുരുങ്ങി വരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്. അസ്ഥികള്‍ കാര്‍ബണ്‍ ഡേറ്റിങ്ങിന്ന് വിധേയമാക്കിയപ്പോള്‍ അവയുടെ കാലം സി.ഇ. 12-15 നൂറ്റാണ്ടുകള്‍ക്കിടയിലാകാമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ പിന്നീട് 2004-ല്‍ വീണ്ടും ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പഠനവിധേയമാക്കിയപ്പോള്‍ അവയുടെ കാലം സി.ഇ. 850 ന്നും 880 ന്നും ഇടക്കായിരിക്കുമെന്നും തെളിയിക്കപ്പെട്ടിരുന്നു
എന്നാല്‍ പ്രാദേശിക ഐതിഹ്യ പ്രകാരം നന്ദാദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരായിരുന്നു;ഇവരെന്നാണ് കരുതിയത്. മഞ്ഞുവീഴ്ച്ചയില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നും ഐതിഹ്യത്തിലുണ്ട്. തലയിലെ പരുക്കുകളും ഇത് സ്ഥിരീകരിക്കുന്നുമുണ്ട്.
Discussion about this post