ന്യൂഡൽഹി : രാജധാനി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ട് പ്രതികൾ അറസ്റ്റിൽ. കാൺപൂരിലെ ചന്ദാരി റെയിൽവേ സ്റ്റേഷന് സമീപം ന്യൂഡൽഹി-ഹൗറ രാജധാനി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിനെ തുടർന്ന് ട്രെയിനിന്റെ മൂന്ന് കോച്ചുകളുടെ ജനാലകൾ തകർന്നിരുന്നു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സെൻട്രൽ സ്റ്റേഷൻ പോസ്റ്റും ക്രൈം വിങ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ശ്യാം നിവാസിയായ മുഹമ്മദ് ലത്തീഫ്, സുജാത്ഗഞ്ച് നിവാസിയായ മുഹമ്മദ് സായിം എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആർപിഎഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചയാണ് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ മൂന്ന് എസി ക്ലാസ് കോച്ചുകളുടെ ജനൽ ചില്ലുകളാണ് കല്ലേറിൽ തകർന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കി. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കല്ലെറിഞ്ഞ മറ്റ് സംഭവങ്ങളിലുള്ള അവരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് ആർപിഎഫ് അറിയിച്ചു.
Discussion about this post