ബഹിരാകാശത്ത് ഇരുന്നുകൊണ്ട് ഭൂമിയില്‍ വൈറലായിരിക്കുകയാണ് യു.എസ്. ബഹിരാകാശസഞ്ചാരിയായ മാത്യു ഡൊമിനിക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് മാത്യു നിലവില്‍ ഉള്ളത്. അദ്ദേഹം അവിടെ നിന്ന് ചിത്രീകരിച്ച രസകരമായ വീഡീയോയാണ് വൈറലാകുന്നത്.
ഐ.എസ്.എസ്സില്‍ നിന്ന് ടൊമാറ്റോ കെച്ചപ്പ് കുടിക്കുന്ന വീഡിയോ ആണ് അദ്ദേഹം പുറത്തുവിട്ടത്. സാധാരണയായി ഭക്ഷണത്തിനൊപ്പം അല്‍പ്പം കെച്ചപ്പാണ് നമ്മള്‍ കഴിക്കാറ്. എന്നാല്‍ മാത്യു കെച്ചപ്പിന്റെ കുപ്പിയില്‍നിന്ന് നേരിട്ട് കുടിക്കുകയായിരുന്നു. ഭൂഗുരുത്വമില്ലാതെ ബഹിരാകാശത്ത് നിന്ന് കെച്ചപ്പ് കുടിക്കുന്നത് വളരെ രസകരമായ കാഴ്ചയാണെന്നായിരുന്നു്. തന്റെ വായില്‍നിന്ന് കുപ്പിവരെ കെച്ചപ്പ് കൊണ്ട് ‘പാലം’ തീര്‍ത്തതിന് ശേഷമാണ് മാത്യു അത് കഴിച്ചത്.
20 സെക്കന്‍ഡോളം മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ മാത്യു തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഭൂമിയിലെ എല്ലാ കെച്ചപ്പ് പ്രേമികള്‍ക്കുമായാണ് ഈ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് മാത്യു വീഡിയോ പോസ്റ്റ് ചെയ്തത്. മാത്യു ഇടയ്ക്കിടെ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്.
This one goes out to all the ketchup lovers out there. Everyone I’ve shared it with either thinks it is awesome or gross. Nothing in between. Also some interesting science stuff happening . . . pic.twitter.com/1hNapN6oRs
— Matthew Dominick (@dominickmatthew) October 23, 2024
Discussion about this post