തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. റെക്കോർഡ് വിലയിൽ സ്വർണം കുതിക്കുന്നതിനിടെയാണ് ഇന്ന് നേരീയ നിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഔൺസിന് ഡോളറാണ് അന്താരാഷ്ട്ര സ്വർണവില.
ഇന്നലെ പവന് 58,720 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. പവന് 320 രൂപ ഉയർന്നാണ് ഇന്നലെ റെക്കോർഡ് വിലയിലേക്ക് എത്തിയത്. ഗ്രാമിന്റെ വില 40 രൂപ വർദ്ധിച്ച് 7340 രൂപയിലേക്ക് എത്തിയിരുന്നു. ഇന്നലെ രാജ്യന്തര വിപണിയിൽ സ്വർണവില ഔൺസിന് 2752 ഡോളർ കവിഞ്ഞിരുന്നു.
ഇന്ത്യയിലെ റസർവ് ബാങ്കിനോടൊപ്പം പല കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കുട്ടുകയാണെന്നാണ് വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം അവസാനത്തോടെ, രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3000 ഡോളർ കടക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഇതോടെ ഡിസംബർ എത്തുമ്പോഴേക്കും ഒരു പവൻ സ്വർണത്തിന്റെ വില 60,000 രൂപ കടന്നേക്കുമെന്നാണ് പ്രവചിക്കുന്നത്.
പശ്ചിമേഷ്യയിലെയും യുക്രൈയിലേയും സംഘർഷങ്ങളാണ് പ്രധാനമായും സ്വർണവിലയിലെ ഈ കുതിപ്പിന് കാരണമാകുന്നത്. ഇതിനൊപ്പം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലെ അനശ്ചിതത്വവും സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. ലോകമെമ്പാടും ഓഹരി വിപണികളും ക്രിപ്‌റ്റോ കറൻസികളും തിരിച്ചടി നേരിടുകയാണ്.
Discussion about this post