കുവൈത്ത് : പകുതിയോളം പൗരൻമാരും അവിവാഹിതരെന്ന് കണക്കുകൾ. കുവൈത്തിലെ പൗരൻമാരാണ് പകുതിയോളം പേർ പൗരൻമാർ. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം തുടങ്ങിയ മേഖലകളിൽ സമഗ്രമായ സർക്കാർ പിന്തുണയുണ്ടായിരുന്നിട്ടും രാജ്യത്തെ പകുതിയോളം പൗരൻമാരും അവിവാഹിതരായി തുടരുകയാണ്.
409,201 അവിവാഹിതരായ കുവൈത്തികളാണുള്ളത് . ഇതിൽ 21,500 പുരുഷൻമാരും 19,4000 സ്ത്രീകളുമാണ്. വർദ്ധിച്ചു വരുന്ന വിവാഹമോചനനിരക്ക് കുവൈത്തിലെ ദാമ്പത്യസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇതേ തുടർന്നാണ് പൗരന്മാരിൽ പലരെയും വിവാഹം കഴിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നത് എന്നാണ് പറയുന്നത്.
കുവൈത്തിൽ 38,786 വിവാഹമോചനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് നീതിന്യായ മന്ത്രാലായം അറിയിച്ചു. ഏറ്റവും ഉയർന്ന നിരക്ക് 35 നും 39 നും ഇടയിൽ പ്രായമുള്ളവർക്കിടയിലാണ്.
Discussion about this post