Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

by Brave India Desk
Mar 11, 2026, 07:51 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. യുഎഇയിൽ നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് പുറപ്പെട്ട തായ്‌ലൻഡ് ചരക്കുകപ്പലിന് നേരെ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ ആക്രമണം നടത്തി. തായ്‌ലൻഡ് ഉടമസ്ഥതയിലുള്ള ‘മയൂരി നാരി’ (Mayuree Naree) എന്ന കപ്പലിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു. കപ്പലിന്റെ എൻജിൻ റൂമിലും മുകൾഭാഗത്തും അതിശക്തമായ തീപിടുത്തമുണ്ടായതായും കിലോമീറ്ററുകളോളം കറുത്ത പുക ഉയർന്നതായും തായ്‌ലൻഡ് റോയൽ നേവി പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്ന് ഇന്ത്യയിലേക്ക് അവശ്യസാധനങ്ങളുമായി വരികയായിരുന്നു ഈ ഭീമൻ ചരക്കുകപ്പൽ. ആക്രമണത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 20 നാവികരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. കപ്പൽ ആക്രമിക്കപ്പെട്ടതോടെ ലൈഫ് റാഫ്റ്റുകൾ ഉപയോഗിച്ച് നാവികർ കടലിലേക്ക് ചാടുകയായിരുന്നു. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴി ഭാരതത്തിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കം അതീവ ഗൗരവത്തോടെയാണ് രാജ്യാന്തര സമൂഹം കാണുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കെ, ഇന്ത്യൻ തീരത്തേക്ക് വരുന്ന കപ്പലുകൾ ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ-വ്യാപാര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Stories you may like

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം കടലിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണിത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവില ഉയരാനും ചരക്ക് നീക്കം വൈകാനും ഈ ആക്രമണം കാരണമായേക്കാം. ഇന്ത്യൻ നാവികസേന മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ ആഗോള വിപണിയെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിദേശത്തുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ ഇടപെടലുകൾ ആരംഭിച്ചു കഴിഞ്ഞു. കപ്പലിലെ നാവികരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണ്.

Tags: Black SmokeFire On Thai Cargo Ship
Share
Tweet
Send
Share

Latest stories from this section

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

Latest News

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies