തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ ആവാമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനത്തെ അനുകൂലിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. സി.പി.എം ദേശിയ നേതാക്കളില്‍ ചിലര്‍ യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന് സുധീരന് പറഞ്ഞു.
കേരളത്തിലെ സി.പി.എമ്മിനിപ്പോഴും കോണ്‍ഗ്രസ് വിരോധമാണെന്നും സുധീരന് പറഞ്ഞു. അതേ സമയം ബി.ഡി.ജെ.എസുമായി ഒരു നീക്കുപോക്കും ഉണ്ടാകില്ലെന്ന് സുധീരന് വ്യക്തമാക്കി.
കോണ്‍ഗ്രസ് സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളിയ സി.പി.എം കേന്ദ്ര കമ്മിറ്റി നീക്കുപോക്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. കേരളത്തിലെ നേതാക്കള്‍ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തിരുന്നു. വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും മാത്രമാണ് കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിച്ചത്.
Discussion about this post