ആലപ്പുഴ: പുന്നമട സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിന് നിർബന്ധിത അവധി നൽകി സി പി എം . ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വനിതാ നേതാവിനുനേരേ പീഡനശ്രമമെന്ന കേസിനെത്തുടർന്നാണ് നടപടി. എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സി. സലിംകുമാറിനാണ് പകരം ചുമതല.
നേരത്തെ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയെങ്കിലും ഇക്ബാൽ കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതിൽ തൃപ്തയല്ലാത്ത വനിതാ നേതാവ് പോലീസിൽ കേസ് കൊടുക്കുകയായിരിന്നു. പോലീസിൽ കേസും മാദ്ധ്യമങ്ങളിൽ വാർത്തയും ആയതോടെയാണ് മറ്റു വഴികളില്ലാതെ നിർബന്ധിത അവധി എന്ന നടപടിയിലേക്ക് പാർട്ടി കടന്നിരിക്കുന്നത്.
2023 ഓഗസ്റ്റിലാണ് പ്രസ്തുത സംഭവം നടക്കുന്നത്. ആദ്യം സി.പി.എം. ഏരിയാ നേതാക്കളോടാണ് പരാതിപ്പെട്ടത്. എന്നാൽ ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഇതിലും നീതി കിട്ടാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്.
Discussion about this post