വൈദ്യശാസ്ത്ര രംഗത്ത് തന്നെ പുതിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡുകാരനായ ഒരു ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ അനസ്താഷ്യസ്. ഇദ്ദേഹം ആപ്പിളിന്റെ വലിപ്പമുള്ള ബ്രെയിന്‍ ട്യൂമറുകളെ പുരികത്തിലൂടെ നീക്കം ചെയ്തിരിക്കുകയാണ്.
സാധാരണ ഇത്തരം ശസ്ത്രക്രിയകള്‍ തല തുറന്നാണ് നടത്താറുള്ളത്. ഇദ്ദേഹം താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ് രോഗിക്ക് നടത്തിയത്. പുരികത്തിലൂടെയുള്ള ഈ ശസ്ത്രക്രിയ വളരെ ചെറിയൊരു പാട് മാത്രമാണ് രോഗിക്ക് അവശേഷിപ്പിക്കുക. മുറിവിന്റെ വലിപ്പം കുറയുന്നതിനാല്‍ വേദനയും വളരെ ക്കുറവായിരിക്കും.
തലച്ചോറിന്റെ മുന്‍ഭാഗത്തുണ്ടാകുന്ന ട്യൂമറുകള്‍ നീക്കം ചെയ്യുന്നതില്‍ വിദഗ്ധനായ ഇദ്ദേഹം ഇതുവരെ ഇത്തരത്തില്‍ 48 ശസ്ത്രക്രിയകളാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ശസ്ത്രക്രിയാ രീതി ലോകമെമ്പാടും പ്രാക്ടീസ് ചെയ്യണമെന്നാണ് അനസ്താഷ്യസിന്റെ അഭിപ്രായം. ഇത് രോഗികളുടെ ഭയത്തെ നീക്കം ചെയ്യുന്ന ഒന്നാണെന്നും അവരുടെ റിക്കവറിയും വളരെ പെട്ടെന്ന് നടക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post