തിരുവനന്തപുരം : സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ തൃശ്ശൂർ പൂരം കലക്കിയത്. എന്നിട്ട് ഇപ്പോൾ പേരിനൊരു എഫ്‌ഐആർ ഇട്ടിരിക്കുകയാണ് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പൂരത്തിന്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെടിക്കെട്ട് മനഃപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിന്റെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് പറയുന്നതോ ബിജെപി പൂരം കലക്കി എന്നാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിനെ പറഞ്ഞാൽ ചില വോട്ടുകൾ കിട്ടുമെന്ന് വിചാരിച്ചാണ് സതീശൻ കള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സി.പി.ഐയും കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് ഭക്തർ ആശങ്കയിലായപ്പോൾ ഓടിയെത്തിയതാണോ അദ്ദേഹം ചെയ്ത കുറ്റം. ഇടതുപക്ഷത്തിന്റെയും യു ഡിഎഫിന്റെയും സ്ഥാനാർത്ഥികൾ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post